‘ഇത്രയും കാലം എസ്ഐ ആയി വാണിട്ട് എങ്ങനെയാ ജയിലിൽ പോയി കിടക്കുന്നത്! പോലീസിന്‍റെ നാടകം പൊളിച്ചടുക്കിയത് മെഡിക്കൽ കോളജിലെ ഡോക്‌‌ടർമാർ

ഗാ​ന്ധി​ന​ഗ​ർ: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണക്കേ​സി​ൽ അ​റ​സ​്റ്റി​ലാ​യ എ​സ്ഐ സാ​ബു​വി​നെ ജ​യി​ലി​ൽ കി​ട​ത്താ​തി​രി​ക്കാ​ൻ പോ​ലീ​സി​ന്‍റെ നാ​ട​കം. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽനി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത എ​സ്ഐ​യെ പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് വീ​ണ്ടും അ​ഡ്മി​റ്റു ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഡോ​ക്ട​ർ​മാ​രു​ടെ ക​ർ​ശ​ന ന​ട​പ​ടി​യെ തു​ട​ർ​ന്ന് എ​സ്ഐ​യെ രാ​ത്രി വൈ​കി ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ നാ​ട​കം ഒ​ടു​വി​ൽ പൊ​ളി​ഞ്ഞ​തോ​ടെ​യാ​ണ് എ​സ്ഐ സാ​ബു​വി​നെ ദേ​വി​കു​ളം സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത എ​സ്ഐ​യെ രാ​ത്രി 11 മ​ണി​ക്കു ശേ​ഷ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽനി​ന്ന് കൊ​ണ്ടു​പോ​യ​ത്.

അ​തു​വ​രെ പ​ല കാ​ര​ണ​ങ്ങ​ൾ നി​ര​ത്തി പോ​ലീ​സ് എ​സ്ഐ​യെ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ചൊ​വ്വാ​ഴ്ച രാ​ത്രി ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത എ​സ്ഐ സാ​ബു​വി​നെ ബു​ധ​നാ​ഴ്ച രാ​വി​ലെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​ക​ളി​ൽ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് ശിപാ​ർ​ശ ചെ​യ്തു. എ​ന്നാ​ൽ മെ​ഡി​സി​ൻ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലെ വാ​ർ​ഡി​ൽ കി​ട​ക്കു​ന്ന​തി​നു​ള്ള ബു​ദ്ധി​മു​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റി​യി​ച്ച​തി​നാ​ൽ അ​വ​ർ വീ​ണ്ടും കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലേ​ക്ക് ത​ന്നെ ചി​കി​ത്സ ന​ൽ​കു​വാ​ൻ നി​ർ​ദേശി​ച്ചു.

എ​ന്നാ​ൽ ഹൃ​ദ​യ സം​ബ​ന്ധ​മാ​യ രോ​ഗ​മി​ല്ലാ​ത്ത​യാ​ളെ കാ​ർ​ഡി​യോ​ള​ജി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്താ​ൽ ഹൃ​ദ്രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​വാ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന​തി​നാ​ൽ രോ​ഗ​മി​ല്ലാ​ത്ത​യാ​ളെ ഇ​വി​ടെ പ്ര​വേ​ശി​പ്പി​ക്കു​വാ​ൻ സാ​ധ്യ​മ​ല്ലെ​ന്ന് കാ​ർ​ഡി​യോ​ള​ജി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ര​ണ്ടു മ​ണി​ക്ക് സാ​ബു​വി​നെ ഡി​സ്ചാ​ർ​ജ് ചെ​യ്തു.

ഇ​തി​നി​ട​യി​ൽ ഏ​റ്റു​മാ​നൂ​ർ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് എ​ത്തി സാ​ബു​വി​നെ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ലേ​ക്ക് 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ സാ​ങ്കേ​തി​ക ത​ട​സം ഉ​ന്ന​യി​ച്ച് സാ​ബു​വി​നെ ഹൃ​ദ്രോ​ഗ​വി​ഭാ​ഗ​ത്തി​ൽ നി​ന്ന് മാ​റ്റു​വാ​ൻ ക്രൈം​ബ്രാ​ഞ്ച് പോ​ലീ​സ് ത​യാ​റാ​യി​ല്ല.

രോ​ഗ​മി​ല്ലാ​ത്ത​യാ​ളെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ കി​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും അ​തി​നാ​ൽ ഉ​ട​ൻ മാ​റ്റ​ണ​മെ​ന്ന് വീ​ണ്ടും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. എ​ന്നി​ട്ടും സാ​ബു​വി​നെ കൊ​ണ്ടു​പോ​കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ല. പീ​രു​മേ​ട് ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് സി​ഐ പ​റ​ഞ്ഞ​ത്.

ഈ ​കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ൾ പീ​രു​മേ​ട് സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ സാ​ബു​വി​നെ അ​ങ്ങോ​ട്ടു വി​ടാ​തെ ദേ​വി​കു​ളം സ​ബ് ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് താ​മ​സം നേ​രി​ടു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് അ​റി​യി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ട്ടി​ട്ടും പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് സാ​ബു​വി​നെ ജ​യി​ലി​ലേ​ക്ക് മാ​റ്റാ​തി​രി​ക്കാ​നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ ശ്ര​മം. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ക​ർ​ശ​ന നി​ല​പാ​ട് മൂ​ലം ഒ​ടു​വി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് എ​സ്ഐ​യെ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കേ​ണ്ടി വ​ന്നു.

Related posts