നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ എസ്ഐ കെ.എ. സാബുവിന് ഹൃദ് രോഗമില്ല

ഗാ​ന്ധി​ന​ഗ​ർ: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ എ​സ്ഐ കെ.​എ. സാ​ബു(46)വി​ന് ഹൃ​ദ്രോ​ഗം സം​ബ​ന്ധി​ച്ച അ​സു​ഖ​മൊ​ന്നു​മി​ല്ലെ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഇ​തേ തു​ട​ർ​ന്ന് എ​സ് ഐ​യെ മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി. മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ലും പ്ര​ശ്ന​മൊ​ന്നു​മി​ല്ലെ​ങ്കി​ൽ ഡി​സ്ചാ​ർ​ജ് ചെ​യ്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് എ​സ്ഐ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​സി​ജി​യി​ൽ നേ​രി​യ വേ​രി​യേ​ഷ​ൻ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ലെ മൂ​ന്നാം തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് കു​ഴ​പ്പ​മൊ​ന്നു​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

അ​തേ സ​മ​യം എ​സ്ഐ​യെ ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് മാ​റ്റ​രു​തെ​ന്ന ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞി​രു​ന്നു. ഇ​ത നി​രാ​ക​രി​ച്ചാ​ണ് മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത്.മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ൽ കി​ട​ന്നാ​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ശ​ല്യ​മു​ണ്ടാ​കു​മെ​ന്നു ക​ണ്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് നി​ർ​ദേ​ശ​മെ​ന്നു പ​റ​യു​ന്നു.

വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് ക​സ്തൂ​രി ഭ​വ​നി​ൽ രാ​ജ്കു​മാ​ർ (50) ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം എ​സ്ഐ സാ​ബു​വി​നെ​യും സി​പി​ഒ സ​ജി​വി​നെ​യു​മാ​ണ് ഇ​ന്ന​ലെ അ​റ​സ്റ്റു ചെ​യ്ത​ത്. അ​റ​സ്റ്റു ചെ​യ്യു​ക​യാ​ണെ​ന്ന് എ​സ്ഐ​യോ​ട് പ​റ​ഞ്ഞ​പ്പോ​ൾ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.

നെ​ട​ങ്ക​ണ്ട​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​സി​ജി​യി​ൽ നേ​രി​യ വേ​രി​യേ​ഷ​ൻ ക​ണ്ട​തോ​ടെ​യാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പ​റ​ഞ്ഞ​യ​ച്ച​ത്.

Related posts