ഏപ്രിൽ ഫൂളാക്കാൻ തൂങ്ങിമരണത്തിന്‍റെ ലൈവ് ചിത്രീകരണം ;ബഡ്ഷീറ്റ് കഴുത്തിൽ മുറുകിയ പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം; സിദ്ധാർഥിന്‍റെ മരണത്തിൽ ഞെട്ടി തകഴി ഗ്രാമം

 


അ​മ്പ​ല​പ്പു​ഴ: സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ തൂ​ങ്ങി​മ​ര​ണം ലൈ​വാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ ബെ​ഡ്ഷീ​റ്റ് മു​റു​കി വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. ത​ക​ഴി കേ​ള​മം​ഗ​ലം ത​ട്ടാ​രു​പ​റ​മ്പി​ല്‍ അ​ജ​യ​കു​മാ​റി​ന്‍റെയും പ്ര​മീ​ഷ​യു​ടേ​യും മ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് (സി​ദ്ദു-17) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്‍​പ​ത് മ​ണി​യോ​ടെ ത​ല​വ​ടി കി​ളി​രൂ​ര്‍ വാ​ട​ക വീ​ട്ടി​ലാ​ണ് സം​ഭ​വം.

രാ​ത്രി ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം മൊ​ബൈ​ല്‍​ഫോ​ണു​മാ​യി മു​റി​യി​ല്‍ ക​യ​റി​യ സി​ദ്ധാ​ര്‍​ഥി​നെ ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും കാ​ണാ​ത്ത​തി​നെ തു​ട​ര്‍​ന്ന് മാ​താ​വ് മു​റി​യു​ടെ വാ​തി​ല്‍ തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ഴാ​ണ് ഫാ​നി​ല്‍ തൂ​ങ്ങി​നി​ല്‍​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്.

അ​ല​ര്‍​ച്ച​യോ​ടെ പ്ര​മീ​ള ബെ​ഡ്ഷീ​റ്റ് അ​റു​ത്ത് സി​ദ്ധാ​ര്‍​ഥി​നെ ക​ട്ടി​ലി​ല്‍ കി​ട​ത്തി. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ എ​ട​ത്വാ പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും, നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് സി​ദ്ധാ​ര്‍​ഥി​നെ എ​ട​ത്വാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​ഭ​വം ന​ട​ന്ന മു​റി​യു​ടെ ജ​നാ​ല​യോ​ട് ചേ​ര്‍​ന്ന് ലൈ​വ് ചി​ത്രീ​ക​രി​ക്കു​ന്ന മൊ​ബൈ​ല്‍​ഫോ​ണ്‍ ക​ണ്ടെ​ത്തി. ഏ​പ്രി​ല്‍ ഫൂ​ള്‍ ദി​ന​ത്തി​ല്‍ സ​ഹ​പാ​ഠി​ക​ളെ ക​ബ​ളി​പ്പി​ക്കാ​ന്‍ ചി​ത്രീ​ക​രി​ച്ച​താ​വാ​മെ​ന്നാ​ണ് വീ​ട്ടു​കാ​രു​ടെ സം​ശ​യം.

മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ അ​ജ​യ​കു​മാ​ര്‍ വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ്ദ്മാ​താ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​ണ് മ​രി​ച്ച സി​ദ്ധാ​ര്‍​ഥ്. മൃ​ത​ദേ​ഹം വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചു.

പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12-ന് ​കേ​ള​മം​ഗ​ല​ത്തെ കു​ടും​ബ വീ​ട്ടി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും. ഏ​ക​സ​ഹോ​ദ​രി ദേ​വി​ക.

Related posts

Leave a Comment