സിദ്ധിഖിനെ പോലീസ് ചോദ്യം ചെയ്തത് വിളിച്ചുവരുത്തി, ദിലീപുമായുള്ള ബിസിനസ് പങ്കാളിത്തമുള്‍പ്പെടെ അന്വേഷിച്ചു, ആര്‍ക്കും ക്ലീന്‍ചിറ്റില്ലെന്ന് പോലീസ്, കൂടുതല്‍ കുടുക്കിലേക്ക്

നടിയെ ഓടുന്ന വാഹനത്തില്‍ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ നടന്‍ സിദിഖിനെ പോലീസ് ചോദ്യം തെയ്തു. ആലു പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദിഖിന്റെ മൊഴിയെടുത്തത്. കേസില്‍ ആര്‍ക്കും ക്ലീന്‍ചിറ്റില്ലെന്ന് ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജ് തൊട്ടുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നടിയും ദിലീപും തമ്മിലുള്ള പിണക്കങ്ങള്‍ക്കു കാരണമായ സംഭവം നടന്നതെന്നു പറയപ്പെടുന്ന സ്‌റ്റേജ് ഷോയില്‍ സിദ്ദിഖും പങ്കെടുത്തിരുന്നു. ഇതുസംബന്ധിച്ചും പൊലീസ് വിവരങ്ങള്‍ തേടിയെന്നാണ് അറിയുന്നത്. ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷയേയും പതിമൂന്നു മണിക്കൂറോളം ചോദ്യം ചെയ്ത രാത്രിയില്‍ സിദ്ദിഖ് പൊലീസ് ക്ലബ്ബിലെത്തിയിരുന്നു. ചോദ്യം ചെയ്യല്‍ പുലര്‍ച്ചെ 1.30 ആയിട്ടും അവസാനിക്കാതിരുന്നതിനെ തുടര്‍ന്നാണ് സിദ്ദിഖ് സ്ഥലത്തെത്തിയത്.

അതേസമയം, തലസ്ഥാനത്തും കൊച്ചിയിലും കേന്ദ്രീകരിച്ച് ദിലീപിനെ കേസില്‍നിന്ന് രക്ഷിക്കാന്‍ ശ്രമം ഊര്‍ജിതമായി. ദിലീപിന്റെ ജീവിതം ഇതിലുമേറെ തകര്‍ക്കരുതെന്നാണ് അഭ്യുദയകാംക്ഷികളുടെ അപേക്ഷ. ദിലീപിനെ ആശ്രയിച്ചു സിനിമാലോകത്തു കഴിയുന്ന ഒരു വിഭാഗമാളുകള്‍ സെന്റിമെന്റ്‌സ് പറഞ്ഞു രംഗത്തുണ്ട്. ജീവപര്യന്തത്തിനുള്ള വകുപ്പുകളാണ് ദിലീപിനു മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. കേസുകള്‍ തെളിഞ്ഞാല്‍ ഇത് ദിലീപിന്റെ സിനിമാജീവിതത്തെ തന്നെ അവസാനിപ്പിക്കുമെന്നാണ് ഭൂരിഭാഗം ആളുകളും വിശ്വസിക്കുന്നത്.

Related posts