ഞാൻ പാവമല്ലേ..! ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി അജു വർഗീസ് ഹൈക്കോടതിയിൽ

കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അജു വർഗീസ് ഹൈക്കോടതിയിൽ ഹർജി നൽകി. അജു വർഗീസിനെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കുന്നതിനോട് എതിർപ്പില്ലെന്ന് കാണിച്ച നടി നൽകിയ സത്യവാങ്മൂലവും ഹർജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.

ഇരയുടെ പേര് പരസ്യപ്പെടുത്തിയ കേസിൽ കളമശേരി പോലീസാണ് അജു വർഗീസിനെതിരേ കേസെടുത്തിരുന്നത്. അജുവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം മൊബൈൽ ഫോണും അടുത്തിടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തന്നെ ബോധപൂർവം അപകീർത്തിപ്പെടുത്താൻ അജു ശ്രമിക്കില്ലെന്നാണ് നടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. മനപൂർവം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും നടി തന്‍റെ അടുത്ത സുുഹൃത്താണെന്നും അജുവും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും

Related posts