ഒ​രു മോ​ശം കൊ​ടു​ങ്കാ​റ്റി​ന് ശേ​ഷം മ​നോ​ഹ​ര​മാ​യ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്ന് തെ​ളി​യി​ക്കാ​ൻ മ​ഴ​വി​ല്ലു​ക​ൾ മ​തി​! പ്ര​തി​ക​ര​ണ​വു​മാ​യി ശി​ല്പ ഷെ​ട്ടി

നീ​ല​ച്ചി​ത്ര നി​ർ​മാ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ രാ​ജ് കു​ന്ദ്രെക്ക് ജാ​മ്യം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ബോ​ളി​വു​ഡ് താ​ര​വും ഭാ​ര്യ​യു​മാ​യ ശി​ല്പ ഷെ​ട്ടി.

ചൈ​നീ​സ്-​അ​മേ​രി​ക്ക​ൻ ആ​ധു​നി​ക വാ​സ്തു​ശി​ല്പി റോ​ജ​ർ ലീ​യു​ടെ ഒ​രു ഉ​ദ്ധ​ര​ണി ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

ഒ​രു മോ​ശം കൊ​ടു​ങ്കാ​റ്റി​ന് ശേ​ഷം മ​നോ​ഹ​ര​മാ​യ കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്ന് തെ​ളി​യി​ക്കാ​ൻ മ​ഴ​വി​ല്ലു​ക​ൾ മ​തി​യെ​ന്നാ​ണ് താ​രം കു​റി​ച്ച​ത്. മ

​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച​യാ​ണ് രാ​ജ് കു​ന്ദ്രെ മും​ബൈ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ​ത്.

അ​ശ്ലീ​ല സി​നി​മ​ക​ൾ സൃ​ഷ്ടി​ക്കു​ക​യും ചി​ല ആ​പ്പു​ക​ളി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ കു​ന്ദ്ര​യു​ടെ കൂ​ട്ടാ​ളി​യും കൂ​ട്ടു​പ്ര​തി​യു​മാ​യ റ​യാ​ൻ തോ​ർ​പ്പി​നും ജാ​മ്യം അ​നു​വ​ദി​ച്ചു.

അ​തേ​സ​മ​യം, നീ​ല​ച്ചി​ത്ര നി​ർ​മാ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര​യു​ടെ അ​റ​സ്റ്റി​നു പി​ന്നാ​ലെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ലേ​ഖ​ന​ങ്ങ​ളും വി​ഡി​യോ​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ച മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ ശി​ല്പ ഷെ​ട്ടി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment