സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നത്തിന്…! സി​ൽ​വ​ർ​ലൈ​ൻ വി​ജ്ഞാ​പ​നം പു​തു​ക്കാ​ൻ സ​ർ​ക്കാ​ർ; പു​തി​യ ഏ​ജ​ൻ​സി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും പ​രി​ഗ​ണ​ന​യി​ൽ

തി​രു​വ​ന​ന്ത​പു​രം: സി​ൽ​വ​ർ​ലൈ​നി​ലെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന വി​ജ്ഞാ​പ​നം പു​തു​ക്കും.

സാ​മൂ​ഹി​കാ​ഘാ​ത​പ​ഠ​നം ന​ട​ത്താ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന കാ​ലാ​വ​ധി ഈ ​മാ​സം 30 ന് ​അ​വ​സാ​നി​ക്കും. ഇ​തേ തു​ട​ർ​ന്നാ​ണ് സ​ർ​വേ ന​ട​പ​ടി​ക​ളും സാ​മൂ​ഹി​ക ആ​ഘാ​ത​പ​ഠ​നം സം​ബ​ന്ധി​ച്ചു​ള്ള ഉ​ത്ത​ര​വും പു​തു​ക്കി​യി​റ​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ൻ കാ​ര​ണം. അ​ടു​ത്ത​യാ​ഴ്ച​യോ​ടെ പു​തു​ക്കി​യ വി​ജ്ഞാ​പ​നം ഇ​റ​ങ്ങും.

സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നത്തിന്…

സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്ക് നി​ല​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ നി​ന്നും അ​നു​കൂ​ല നി​ല​പാ​ട് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​വ​കു​പ്പി​ന്‍റെ കൂ​ടി ഉ​പ​ദേ​ശം ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്കും റ​വ​ന്യു വ​കു​പ്പ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

നി​ല​വി​ൽ സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​നം ന​ട​ത്തു​ന്ന ഏ​ജ​ൻ​സി​ക​ൾ​ക്ക് പു​റ​മെ പു​തി​യ ഏ​ജ​ൻ​സി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​ന്ന കാ​ര്യ​വും സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ പ​ഠ​നം ന​ട​ത്താ​നു​ള്ള കാ​ലാ​വ​ധി ഈ ​മാ​സം 30 ന് ​അ​വ​സാ​നി​ക്കും.

എത്ര സമയം വേണം?

സി​ല്‍​വ​ര്‍ ലൈ​ന്‍ ക​ട​ന്നു​പോ​കു​ന്ന 11 ജി​ല്ല​ക​ളി​ലും നി​ല​വി​ല്‍ സ​ര്‍​വെ എ​ത്ര പൂ​ര്‍​ത്തി​യാ​യെ​ന്ന് ജി​ല്ലാ ക​ല​ക്ട​ര്‍​മാ​രോ​ട് ചോ​ദി​ച്ചി​ട്ടു​ണ്ട്.

നൂ​റ് ശ​ത​മാ​നം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ എ​ത്ര സ​മ​യം വേ​ണ​മെ​ന്നും ക​ല​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട് . ഇ​ത് അ​നു​സ​രി​ച്ചാ​വും വി​ജ്ഞാ​പ​നം പു​തു​ക്കി ന​ല്‍​കു​ക.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ക്കാ​തെ പ​ദ്ധ​തി​യു​മാ​യി കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ട് പോ​കു​ന്ന​ത് ജ​ന​ങ്ങ​ളി​ൽ നി​ന്നും കൂ​ടു​ത​ൽ രോ​ഷ​ത്തി​ന് കാ​ര​ണ​മാ​കു​മെ​ന്നാ​ണ് പൊ​തു വി​ല​യി​രു​ത്ത​ൽ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ടു​പ്പി​ക്കാ​തെ മു​ന്നോ​ട്ട് പോ​കാ​ൻ സ​ർ​ക്കാ​രി​നെ നി​ർ​ബ​ന്ധി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​രി​നും പാ​ർ​ട്ടി​ക്കും തി​രി​ച്ച​ടി​യാ​യ സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

Related posts

Leave a Comment