മലയാളി യുവത്വം പാടി; താളം പിടിച്ച് പാപ്പായും പാനമയും

കൊ​​​ച്ചി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യും പാ​​​ന​​​മ സി​​​റ്റി​​​യും മ​​​ല​​​യാ​​​ളി യു​​​വ​​​ത​​​യു​​​ടെ പാ​​​ട്ടി​​​നു താ​​​ളം പി​​​ടി​​​ച്ചു. പാ​​​ന​​​മ സി​​​റ്റി​​​യി​​​ൽ ന​​​ട​​​ന്ന ലോ​​​ക യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​വേ​​​ദി​​​യി​​​ലാ​​​ണു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ സം​​​ഘം ഗാ​​​ന​​​മാ​​​ല​​​പി​​​ച്ച​​​ത്.

കൊ​​​ച്ചി കേ​​​ന്ദ്ര​​​മാ​​​യ വോ​​​ക്സ് ക്രി​​​സ്റ്റി (ക്രി​​​സ്തു​​​വി​​​ന്‍റെ സ്വ​​​രം) മ്യൂ​​​സി​​​ക് ബാ​​​ൻ​​​ഡാ​​​ണു പാ​​​പ്പ യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ലേ​​​ക്കെ​​​ത്തി​​​യ​​​പ്പോ​​​ൾ പ്ര​​​വേ​​​ശ​​​ന​​​ഗാ​​​നം ആ​​​ല​​​പി​​​ച്ച​​​ത്. പാ​​​ലാ​​​രി​​​വ​​​ട്ടം സ്വ​​​ദേ​​​ശി ബെ​​​ഡ്വി​​​ൻ ടൈ​​​റ്റ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ടീം, ​​​ജീ​​​സ​​​സ് യൂ​​​ത്ത് വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​ർ ചേ​​​ർ​​​ന്നാ​​​ണു രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. പ​​​ത്തു വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി വി​​​വി​​​ധ വേ​​​ദി​​​ക​​​ളി​​​ൽ വോ​​​ക്സ് ക്രി​​​സ്റ്റി സം​​​ഗീ​​​തപ​​​രി​​​പാ​​​ടി അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ൽ ഗാ​​​ന​​​ങ്ങ​​​ൾ ആ​​​ല​​​പി​​​ച്ച ടീ​​​മി​​​ൽ ജി​​​യോ​​​മോ​​​ൻ കു​​​ര്യ​​​ൻ, ഇ​​​മ്മാ​​​നു​​​വേ​​​ൽ എ​​​ബി​​​ൻ എ​​​വു​​​ജി​​​ൻ, ഏ​​​ല്യാ​​​സ് എ​​​ൽ​​​വി​​​സ്, ബി​​​ജോ തോ​​​മ​​​സ്, റോ​​​ണ്‍ സ​​​ണ്ണി, യേ​​​ശു​​​ദാ​​​സ് പ​​​ന​​​ച്ചി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​രും അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.

അ​​​ല്മാ​​​യ​​​ർ​​​ക്കു​​​ള്ള പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ ക്ഷ​​​ണ​​​പ്ര​​​കാ​​​ര​​​മാ​​​ണു ബെ​​​ഡ്വി​​​ൻ ടൈ​​​റ്റ​​​സ് യു​​​വ​​​ജ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പ​​​യ്ക്കൊ​​​പ്പം ഭ​​​ക്ഷ​​​ണം ക​​​ഴി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​വും ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ചു. ഇ​​​ന്ത്യ​​​യി​​​ലെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ​​തീ​​​ക്ഷ്ണ​​​ത​​​യെ​​​യും ജീ​​​സ​​​സ് യൂ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും മാ​​​ർ​​​പാ​​​പ്പ ശ്ലാ​​ഘി​​ച്ച​​താ​​യി ബെ​​​ഡ്വി​​​ൻ ടൈ​​​റ്റ​​​സ് പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക പൈ​​​തൃ​​​കം അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തു​​​ന്ന വ​​​ഞ്ചി​​​യു​​​ടെ മാ​​​തൃ​​​ക ബെ​​​ഡ്വി​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യ്ക്കു സ​​​മ്മാ​​​നി​​​ച്ചു. ജീ​​​സ​​​സ് യൂ​​​ത്തി​​​ൽ സ​​​ജീ​​​വ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ബെ​​​ഡ്വി​​​ൻ കൊ​​​ച്ചി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്കി​​​ലെ സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​യി​​​ൽ കം​​​പ്യൂ​​​ട്ട​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​ണ്.

ഡ​​​ൽ​​​ഹി​​​യി​​​ൽനി​​​ന്നു​​​ള്ള ആ​​​ക്ട്സ് ഓ​​​ഫ് ദി ​​​അ​​​പ്പോ​​​സ്ത​​​ൽ മ്യൂ​​​സി​​​ക് ബാ​​​ൻ​​​ഡും യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​ന​​​വേ​​​ദി​​​യി​​​ൽ ഗാ​​​ന​​​മാ​​​ല​​​പി​​​ച്ചു. ദു​​​ബാ​​​യ് കേ​​​ന്ദ്ര​​​മാ​​​യ ഇ​​​ൻ​​​സൈ​​​ഡ് ഔ​​​ട്ട്, മാ​​​സ്റ്റ​​​ർ പ്ലാ​​​ൻ എ​​​ന്നീ ബാ​​​ൻ​​​ഡു​​​ക​​​ളി​​​ലും ഇ​​​ന്ത്യ​​​ൻ യു​​​വാ​​​ക്ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ജീ​​​സ​​​സ് യൂ​​​ത്ത്, കെ​​​സി​​​വൈ​​​എം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നൂ​​​റോ​​​ളം പേ​​​രാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു ലോ​​​ക യു​​​വ​​​ജ​​​ന​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്

Related posts