ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല! സ്വപ്ന മൊഴി നല്‍കിയത് ആര് പറഞ്ഞിട്ടെന്ന് മാത്രമാണ് തന്നോട് ചോദിച്ചത്; സരിത്തിനെ വിജിലന്‍സ് സംഘം വിട്ടയച്ചു

പാലക്കാട്: സ്വപ്ന സുരേഷിന്‍റെ ഫ്ലാറ്റില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സരിത്തിനെ വിജിലന്‍സ് സംഘം വിട്ടയച്ചു.

കസ്റ്റഡിയിലെടുത്ത് മൂന്നു മണിക്കൂറിന് ശേഷമാണ് വിട്ടയച്ചത്. തന്നെ ബലമായി പിടിച്ചുകൊണ്ടു പോവുകയായിരുന്നെന്ന് സരിത്ത് വെളിപ്പെടുത്തി.

ചെരിപ്പിടാന്‍ പോലും സമ്മതിച്ചില്ല. സ്വപ്ന മൊഴി നല്‍കിയത് ആര് പറഞ്ഞിട്ടെന്ന് മാത്രമാണ് തന്നോട് ചോദിച്ചത്. 

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഒന്നും ചോദിച്ചില്ലെന്നും സരിത്ത് പറഞ്ഞു. ഫോണ്‍ പിടിച്ചുവെച്ചിരിക്കുകയാണ്.

വിജിലന്‍സ് ഓഫീസിലെത്തിയ ശേഷം മാത്രമാണ് അത് വിജിലന്‍സ് സംഘമാണെന്ന് മനസിലായത്.

ഈ മാസം 16 ന് തിരുവനന്തപുരത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയെന്നും സരിത്ത് പറഞ്ഞു.

Related posts

Leave a Comment