നടിയെ ആക്രമിച്ചകേസില്‍ ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു, ദിലീപുമായി ഒരു ബന്ധവും ഇല്ലെന്ന് ശ്രിത, മൊഴിയെടുക്കാന്‍ കാരണം നടിയുമായുള്ള സൗഹൃദം

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘം നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്തായ ശ്രിതയുടെ മൊഴിയെടുത്തത് കേസില്‍ നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. ക്രമണത്തിനിരയായ നടിയും ദിലീപും തമ്മിലുണ്ടായിരുന്ന വൈരാഗ്യത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘം ശ്രിത ശിവദാസില്‍ നിന്ന് ശേഖരിച്ചത്. ഓര്‍ഡിനറി എന്ന ചിത്രത്തിലെ പുതുമുഖ നായികയായി സിനിമയിലെത്തിയ ശ്രിത ആക്രമണത്തിനിരയായ നടിയുടെ അടുത്ത സുഹൃത്താണ്. ദിലീപുമായുള്ള പ്രശ്‌നങ്ങള്‍ നടി ശ്രിതയുമായി പങ്കുവച്ചിരുന്നതായാണ് സൂചന.

നടിയെ ആക്രമിക്കുന്നതിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും വിഷയമുണ്ടോയെന്ന് പോലീസ് ഒരിക്കല്‍ക്കൂടി പരിശോധിക്കും. അതേസമയം കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനിയെ പോലീസ് കാക്കനാട് ജയിലിലെത്തി ചോദ്യം ചെയ്തു. കഴിഞ്ഞദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്തത്.

Related posts