ഗണേശോത്സവത്തിന് സംഭാവന നല്കിയില്ല, ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ട് ഏത്തമിടീച്ച് ശ്രീരാം മണ്ഡല്‍ പ്രവര്‍ത്തകര്‍, വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

ITമഹാരാഷ്ട്രയില്‍ ഗണേശ ഉത്സവത്തിന് പിരിവെടുക്കാന്‍ പോയവരുടെ പ്രവൃത്തി സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഗണേശോത്സവത്തിന് സംഭാവന നല്‍കിയില്ലെന്ന് ആരോപിച്ച് പൂനെയിലെ ശ്രീരാം ഗണേഷ് മണ്ഡല്‍ പ്രവര്‍ത്തകര്‍ ഇതര സംസ്ഥാന തൊഴിലാകളെ ഏത്തമിടീക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ മൂന്ന് കുറ്റാരോപിതരെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനയിലെ ഒരു ബേക്കറിയില്‍ നിന്നുള്ളതാണ് സംഭവം.

തൊഴിലാളികളില്‍ നിന്നും 151 രൂപയാണ് സംഭാവന ചോദിച്ചത്. ഉടമ ഇല്ലാത്തതിനാല്‍ സംഭാവന നല്‍കാന്‍ ആകില്ലെന്ന് പറഞ്ഞതില്‍ പ്രകോപിതരായാണ് പൊതുസ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ട് ഏത്തമീടിപ്പിച്ചത്. വീഡിയോ കാണാം.

Related posts