​ചന്ദ്ര​യാ​ന്‍ ലാ​ന്‍​ഡ് ചെ​യ്ത സ്ഥ​ലം ഇ​നി “ശി​വ​ശ​ക്തി”; ബ​ഹി​രാ​കാ​ശ​ത്തെ ഇ​ന്ത്യ​യു​ടെ ശം​ഖ​നാ​ദ​മെന്ന് പ്രധാ​ന​മ​ന്ത്രി

ബം​ഗ​ളൂ​രു: ച​ന്ദ്രയാൻ 3ന്‍റെ വിക്രം ലാൻഡർ ഇറങ്ങിയ സ്ഥ​ലം ഇ​നി “ശി​വ​ശ​ക്തി’ പോ​യി​ന്‍റ് എ​ന്ന് അ​റി​യ​പ്പെ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ഈ സ്ഥലം ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ അടയാളമായിരിക്കുമെന്നും മോദി പറഞ്ഞു.

ച​ന്ദ്ര​യാ​ന്‍ 3ന്‍റെ ദൗ​ത്യ​സം​ഘ​ത്തെ ബം​ഗ​ളൂ​രു ഇ​സ്ട്രാ​ക്കി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ച ശേഷം സംസാരിക്കുകയായിരുന്നു പ്ര​ധാ​ന​മ​ന്ത്രി. ശാ​സ്ത്ര​ജ്ഞ​ര്‍ രാ​ജ്യ​ത്തെ ഉ​യ​ര​ത്തി​ലെ​ത്തി​ച്ചു.

ഇ​ത് വെ​റും നേ​ട്ട​മ​ല്ല, ബ​ഹി​രാ​കാ​ശ​ത്തെ ഇ​ന്ത്യ​യു​ടെ ശം​ഖ​നാ​ദ​മാ​ണ്. ചന്ദ്രയാന്‍ 3 ദൗത്യത്തിന്‍റെ വിജയം ഓരോ ഇന്ത്യക്കാരനും സ്വന്തം നേട്ടം പോലെയാണ് ആഘോഷിച്ചു.

Related posts

Leave a Comment