പ്രാ​ർ​ഥി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്, എ​ന്നാ​ൽ ക്ഷേ​ത്രം അ​ശു​ദ്ധ​മാ​ക്കാ​ൻ അവകാശമില്ല; സ്മൃ​തി ഇ​റാ​നി​യുടെ വിവാദ പരാമർശത്തിനെതിരേ ബി​ഹാ​റി​ൽ കേ​സ്

പാ​റ്റ്ന: ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രെ കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​ക്കെ​തി​രെ ബി​ഹാ​റി​ൽ കേ​സ്. ബി​ഹാ​റി​ലെ സി​താ​മാ​ർ​ഹി​യി​ലാ​ണ് മ​ന്ത്രി​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

സ്ത്രീ​ക​ൾ​ക്ക് പ്രാ​ർ​ഥി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്, എ​ന്നാ​ൽ ക്ഷേ​ത്രം അ​ശു​ദ്ധ​മാ​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നാ​യി​രു​ന്നു സ്മൃ​തി ഇ​റാ​നി​യു​ടെ പ്ര​സ്താ​വ​ന. സി​താ​മാ​ർ​ഹി ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ അ​ഭി​ഭാ​ഷ​ക​നാ​യ ഠാ​ക്കൂ​ർ‌ ച​ന്ദ​ൻ സിം​ഗ് ആ​ണ് കേ​സു ന​ൽ​കി​യ​ത്.

മും​ബൈ​യി​ലെ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വി​വാ​ദ പ്ര​സ്താ​വ​ന. കോ​ട​തി​വി​ധി​യെ​പ്പ​റ്റി ഒ​ന്നും പ​റ​യു​ന്നി​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ടാ​ണു സ്മൃ​തി പ്ര​തി​ക​രി​ച്ച​ത്. ആ​ർ​ത്ത​വ ര​ക്തം പു​ര​ണ്ട നാ​പ്കി​ൻ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ കൊ​ണ്ടു​പോ​കി​ല്ല​ല്ലോ. അ​പ്പോ​ൾ പി​ന്നെ ക്ഷേ​ത്ര​ത്തി​ൽ ആ​കാ​മോ‍? പ്രാ​ർ​ഥി​ക്കാ​ൻ എ ​നി​ക്ക​വ​കാ​ശ​മു​ണ്ട്, അ​ശു​ദ്ധ​മാ​ക്കാ​ൻ അ​വ​കാ​ശ​മി​ല്ല- മ​ന്ത്രി പ​റ​ഞ്ഞു.

Related posts