റോബർട്ട് വദ്രയ്ക്കെതിരേയും സ്മൃതി ഇറാനി; സ്മൃതി ഇറാനി  വയനാട്ടിലേക്ക്

നിയാസ് മുസ്തഫ
വയ​നാ​ട്ടി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ബി​ഡി​ജെ​എസ് നേ​താ​വു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ന്ദ്ര​മ​ന്ത്രി​യും അ​മേ​ത്തി​യി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ എ​തി​രാ​ളി​യു​മാ​യ സ്മൃ​തി ഇ​റാ​നി വ​യ​നാ​ട്ടി​ലെ​ത്തു​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ സൂ​ച​ന ത​രു​ന്നു. സ്മൃ​തി​യു​ടെ കേ​ര​ള​ത്തി​ലെ പ്ര​ധാ​ന പ്ര​ചാ​ര​ണ പ​രി​പാ​ടി വ​യ​നാ​ട്ടി​ലാ​യി​രി​ക്കും. റോ​ഡ് ഷോ ​ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

രാ​ഹു​ൽ​ഗാ​ന്ധി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന അ​മേ​ത്തി മ​ണ്ഡ​ല​ത്തി​ലെ പി​ന്നോ​ക്കാ​വ​സ്ഥ വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രി​ക്കും സ്മൃ​തി വ​യ​നാ​ട്ടി​ലെ​ത്തു​ക. സ്മൃതിയുടെ സന്ദർശനം ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാനു ള്ള ഒരുക്കത്തിലാണ്.അ​തേ​സ​മ​യം, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​മു​ള്ള പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ർ​ത്താ​വ് റോ​ബ​ർ​ട്ട് വ​ദ്ര കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നു തൊ​ട്ടു​പി​ന്നാ​ലെ വി​മ​ർ​ശ​ന​വു​മാ​യി സ്മൃ​തി ഇ​റാ​നി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

റോ​ബ​ർ​ട്ട് വ​ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ജ​ന​ങ്ങ​ളോ​ട് എ​നി​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നു​ള്ള​ത് നി​ങ്ങ​ളു​ടെ ഭൂ​മി ന​ഷ്‌‌ടപ്പെ​ടാ​തെ നോ​ക്ക​ണ​മെ​ന്നാ​ണ്- സ്മൃ​തി ഇ​റാ​നി വി​മ​ർ​ശി​ക്കു​ന്നു. പ്രി​യ​ങ്ക ഗാ​ന്ധി​ക്ക് പി​ന്തു​ണ​യു​മാ​യാ​ണ് റോ​ബ​ർ​ട്ട വ​ദ്ര​യും പ്ര​ചാ​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങാ​ൻ തീ​രു​മാ​നി​ച്ച​ത്. സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ൽ​ഗാ​ന്ധി​ക്കുമൊപ്പം പ്രചാരണത്തിന് അ​മേ​ത്തി​യി​ലും റാ​യ്ബ​റേ​ലി​യി​ലും പോ​കു​മെ​ന്ന് റോ​ബ​ർ​ട്ട് വ​ദ്ര പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സാന്പ​ത്തി​ക ക്ര​മ​ക്കേ​ട് ആരോപിച്ച് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ന​ട​പ​ടി റോ​ബ​ർ​ട്ട് വ​ദ്ര​ നേരിടുന്നുണ്ട്. എ​ന്നാ​ൽ കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നാ​ണ് റോ​ബ​ർ​ട്ട് വ​ദ്ര​യു​ടെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും നി​ല​പാ​ട്.അ​തേ​സ​മ​യം, അ​മേ​ത്തി മ​ണ്ഡ​ല​ത്തി​ൽ പൂ​ർ​ണ​മാ​യി ശ്ര​ദ്ധ​യൂ​ന്നി​യു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​യി സ്മൃ​തി ഇ​റാ​നി രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ‍​യ​ർ​ത്താ​നു​ള്ള അ​ക്ഷീ​ണ പ​രി​ശ്ര​മ​ത്തി​ലാ​ണ്.

അ​മേ​ത്തി​യോ​ടൊ​പ്പം ഇ​ത്ത​വ​ണ വ​യ​നാ​ട്ടി​ലും രാ​ഹു​ൽ​ഗാ​ന്ധി മ​ത്സ​രി​ക്കു​ന്ന​തി​നെ വോ​ട്ടാ​ക്കി മാ​റ്റാ​നു​ള്ള ക​ഠി​ന​ശ്ര​മ​ത്തി​ലാ​ണ് അ​വ​ർ. അ​മേ​ത്തി​യി​ൽ​നി​ന്ന് രാ​ഹു​ൽ പേ​ടി​ച്ചോ​ടി​യെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​വു​മാ​യി മു​ന്നേ​റു​ന്ന സ്മൃ​തി നാ​ടു​വി​ട്ട എം​പി​യി​ൽ നി​ന്ന് അ​മേ​ത്തിയെ ര​ക്ഷി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണി​തെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. താ​ൻ അ​മേ​ത്തി​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ആ​യി വീ​ണ്ടു​മെ​ത്തി​യ​തോ​ടെ പ​രാ​ജ​യ​ഭീ​തി മൂ​ലം രാ​ഹു​ൽ ഗാ​ന്ധി സു​ര​ക്ഷി​ത മ​ണ്ഡ​ലം തേ​ടി കേ​ര​ള​ത്തി​ലേ​ക്ക് പോ​യെ​ന്നാ​ണ് സ്മൃ​തി​യു​ടെ പ്ര​ചാ​ര​ണം.

Related posts