കണ്ടപ്പോൾ ഞെട്ടിപ്പോയി..! കാണാതായ യുവാവിനെ തപ്പിയിറങ്ങിയ ബന്ധുക്കൾ കണ്ടത് പെരുമ്പാമ്പ് വിഴുങ്ങിയ നിലയിൽ; പാമ്പിന്‍റെ വയർ കീറി മൃ​ത​ദേ​ഹം പു​റ​ത്തെടുത്തു

snakeജ​ക്കാ​ർ​ത്ത: കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം പെ​രു​ന്പാ​ന്പി​ന്‍റെ വ​യ​റ്റി​ൽ. ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ലാ​വെ​സി ദ്വീ​പി​ലാ​യി​രു​ന്നു സം​ഭ​വം. സു​ലാ​വെ​സി സ്വ​ദേ​ശി​യാ​യ അ​ക്ബ​റി​നെ (25) ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

ഇ​യാ​ൾ വീ​ടി​നു സ​മീ​പ​മു​ള്ള എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ൽ​പോ​യ​താ​യി​രു​ന്നു. ഇ​യാ​ൾ​ക്കാ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ‌ ന​ട​ത്തി​വ​രു​ന്പോ​ഴാ​ണ് പെ​രു​ന്പാ​ന്പ് വി​ഴു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

23 അ​ടി നീ​ള​മു​ള്ള പാ​ന്പി​ന്‍റെ വ​യ​റു​കീ​റി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. അ​ക്ബ​റി​നാ​യു​ള്ള തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് കു​ഴി​യി​ൽ അ​ന​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ൽ പെ​രു​ന്പാ​ന്പി​നെ ക​ണ്ട​ത്.

പാ​ന്പി​ന്‍റെ വ​യ​റ്റി​നു​ള്ളി​ലാ​യ അ​ക്ബ​റി​ന്‍റെ ഷൂ​സ് വ്യ​ക്ത​മാ​യി പു​റ​ത്തു​കാ​ണാ​മാ​യി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ പാ​ന്പി​നെ പി​ടി​കൂ​ടി കീ​റു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളെ​യും മൃ​ഗ​ങ്ങ​ളേ​യും പെ​രു​ന്പാ​ന്പ് ഭ​ക്ഷ​ണ​മാ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വം ആ​ദ്യ​മാ​യാ​ണ്.

Related posts