അ​സാ​ധാ​ര​ണ​മാ​യ ത​ണു​പ്പ് ! കട്ടില്‍ പരിശോധിച്ച അമ്മ കണ്ടത് മൂന്ന് വയസുകാരന്‍ മകന്റെ തലയിണയുടെ അടിയിലെ മൂര്‍ഖന്‍ പാമ്പിനെ; വ​ഴി മാ​റി​യ​ത് മ​ര​ണം

മൂ​ന്ന് വ​യ​സ്കാ​ര​ന്‍റെ ത​ല​യി​ണ​യു​ടെ അ​ടി​യി​ൽ നി​ന്നും അ​മ്മ മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി. ഹ​രി​യാ​ന​യി​ലെ സു​ൽ​ത്താ​ൻ​പൂ​രി​ലാ​ണ് സം​ഭ​വം. രാ​ത്രി​യി​ൽ ഉ​റ​ക്ക​ത്തി​ൽ നി​ന്നും എ​ഴു​ന്നേ​റ്റ അ​മ്മ അ​സാ​ധാ​ര​ണ​മാ​യ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ക​ട്ടി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.

പാ​മ്പി​നെ ക​ണ്ട് ഭ​യ​ന്നെ​ങ്കി​ലും സ​മ​നി​ല വീ​ണ്ടെ​ടു​ത്ത ഇ​വ​ർ ടാ​ക്സി ഡ്രൈ​വ​റാ​യ ഭ​ർ​ത്താ​വി​നെ വി​ളി​ച്ച് കാ​ര്യം പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ശ​ബ്ദ​മു​ണ്ടാ​ക്കാ​തെ കു​ട്ടി​യെ എ​ടു​ത്ത​തി​ന് ശേ​ഷം മു​റി​യി​ൽ ത​ന്നെ നി​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ ഭ​ർ​ത്താ​വും അ​യ​ൽ​ക്കാ​രും കി​ട​ക്ക​വി​രി ഉ​ൾ​പ്പ​ടെ എ​ടു​ത്ത് വീ​ടി​ന് പു​റ​ത്തി​ടു​ക​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പാ​മ്പി​നെ ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ഏ​ക​ദേ​ശം ആ​റ് അ​ടി നീ​ള​മു​ണ്ടാ​യി​രു​ന്ന പാ​മ്പി​ന് മൂ​ന്ന് കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്നു.

Related posts