പാമ്പുമരം ! ഒരു മരത്തില്‍ മുഴുവന്‍ പാമ്പുകള്‍; അമ്പരപ്പിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു…

പാമ്പുകളെ വളര്‍ത്തുന്ന ഫാമുകള്‍ നമുക്ക് അന്യമായിരിക്കും എന്നാല്‍ പല രാജ്യങ്ങളിലും ഇത്തരം ഫാമുകള്‍ നിലവിലുണ്ടെന്നതാണ് വസ്തുത.

വിയറ്റ്‌നാമിലെ ഡോങ് ടാം സ്‌നേക്ക് ഫാമില്‍ നിന്നുള്ള ഒരു അപൂര്‍വ കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. മരത്തില്‍ നിറയെ പച്ചനിറത്തിലുള്ള പാമ്പുകള്‍ ഇഴയുകയാണ്. ഹോചിമിന്‍ നഗരത്തിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാണ് ഈ പാമ്പുവളര്‍ത്തല്‍ ഫാം.

30 ഹെക്ടറോളം വ്യാപിച്ചു കിടക്കുന്ന ഈ സ്‌നേക്ക് ഫാമില്‍ വിഷമുള്ളതും ഇല്ലാത്തതുമായ നിരവധി പാമ്പുകളെ വളര്‍ത്തുന്നുണ്ട്. പ്രതിവിഷ നിര്‍മാണത്തിനായാണ് പാമ്പുകളെ ഫാമില്‍ വളര്‍ത്താന്‍ തുടങ്ങിയത്.

1977ലാണ് ഡോങ് ടാം സ്‌നേക്ക് ഫാം ആരംഭിച്ചത്. പാമ്പുകടിയേറ്റ പതിനായിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുണ്ട്. പ്രത്യേക രീതിയില്‍ മതില്‍ കെട്ടിത്തിരിച്ചാണ് ഇവിടെ പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്നത്.

മതിലിനു സമീപം വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്ന കനാലും നടുവിലായി ഇലകള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന മരവുമുണ്ട്. ഈ മരത്തിലാണ് പാമ്പുകള്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്നത്. മൂര്‍ഖന്‍ പാമ്പും ശംഖുവരയനും ഉള്‍പ്പെടെ വിഷമുള്ളതും ഇല്ലാത്തതുമായ നിരവധിപാമ്പുകള്‍ ഇവിടെയുണ്ട്. വിഷപ്പാമ്പുകളില്‍ നിന്ന് വര്‍ഷത്തില്‍ ഒരിക്കലാണ് വിഷം ശേഖരിക്കുന്നത്.

Related posts

Leave a Comment