വീ​ട്ടു​പ​ടി​ക്ക​ലൊ​രു മു​ട്ട​ൻ പെ​രു​മ്പാ​മ്പ്! പാ​മ്പി​നെ ക​ണ്ട​ത് തെ​രു​വു നാ​യ​യെ വി​ഴു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യില്‍; ഞെ​ട്ടി​വി​റ​ച്ച് വീ​ട്ടു​കാ​ർ

വൈ​പ്പി​ന്‍: വീ​ട്ടു​പ​ടി​ക്ക​ല്‍ ഭീ​മ​ന്‍ പെ​രു​മ്പാ​മ്പി​നെ ക​ണ്ട് വീ​ട്ടു​കാ​ര്‍ ഞെ​ട്ടി​വി​റ​ച്ചു. തെ​രു​വു നാ​യ​യെ വി​ഴു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ട്ടു​കാ​ര്‍ പാ​മ്പി​നെ ക​ണ്ട​ത്.

ഇ​ന്ന് രാ​വി​ലെ തെ​ക്ക​ന്‍​മാ​ലി​പ്പു​റം സ്റ്റോ​പ്പി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള​ള ക​ള​ത്തി​പ്പ​റ​മ്പി​ല്‍ ലൂ​സി​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റി​നു പു​റ​ത്താ​ണ് സം​ഭ​വം. രാ​വി​ലെ എ​ഴു​ന്നേ​റ്റ വീ​ട്ട​മ്മ ഗേ​റ്റി​നു​പു​റ​ത്ത് എ​ന്തോ പു​ള​ഞ്ഞു മ​റി​യു​ന്ന​ത് ക​ണ്ട് ചെ​ന്ന് നോ​ക്കി​യ​പ്പോ​ള്‍ പാ​മ്പ് നാ​യ​യെ വി​ഴു​ങ്ങു​ന്ന​താ​ണ് ക​ണ്ട​ത്.

വാ​ലും കാ​ലി​ന്‍റെ ഭാ​ഗ​വും അ​പ്പോ​ഴേ​ക്കും അ​ക​ത്താ​ക്കി ക​ഴി​ഞ്ഞി​രു​ന്നു. ബ​ഹ​ളം​വ​ച്ച് ആ​ളു​കൂ​ടി​യ​പ്പോ​ള്‍ പാ​മ്പ് മെ​ല്ലെ ഇ​ഴ​ഞ്ഞ് തൊ​ട്ട​ടു​ത്ത ച​തു​പ്പി​ലേ​ക്ക് പോ​യി.

സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ലീ​സി​ലും ഫോ​റ​സ്റ്റി​ലും വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രു​ടെ വീ​ട്ടി​ലെ പൂ​ച്ച​യെ​യും കാ​ണാ​താ​യി​രു​ന്നു. അ​തും പാ​ന്പ് വി​ഴു​ങ്ങി​യ​തെ​ന്നാ​ണ് സം​ശ​യം.

Related posts

Leave a Comment