സിങ്കപ്പെണ്ണേ… എന്നാലും എന്തൊരു ധൈര്യമാ ഇത്; മച്ചിൽ കയറിയ കൂറ്റൻ പാമ്പുകളെ പിടിക്കുന്ന യുവതി

കാ​ൻ​ബ​റ: വീ​ടി​നു​ള്ളി​ല്‍ ഒ​രു പാ​മ്പി​നെ ക​ണ്ടാ​ല്‍ എ​ന്തു ചെ​യ്യും? ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രി​ക്കും ഭൂ​രി​ഭാ​ഗ​വും ചെ​യ്യു​ക. എ​ന്നാ​ല്‍, ഓ​സ്ട്രേ​ലി​യ​ക്കാ​രി​യാ​യ ഒ​രു യു​വ​തി വീ​ടി​നു​ള്ളി​ൽ ക​യ​റി​യ ര​ണ്ടു കൂ​റ്റ​ൻ പാ​ന്പു​ക​ളെ കൈ​കാ​ര്യം​ചെ​യ്യു​ന്ന​തു ക​ണ്ടാ​ൽ അ​ന്ധാ​ളി​ച്ചു പോ​കും. Insane Reality Leaks എ​ന്ന ട്വി​റ്റ​ര്‍ ഉ​പ​യോ​ക്താ​വാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ഒ​രു മേ​ശ​പ്പു​റ​ത്തു ക​യ​റി​നി​ന്നു വീ​ടി​ന്‍റെ മ​ച്ചി​ലേ​ക്കു തു​റ​ക്കു​ന്ന ദ്വാ​ര​ത്തി​ലൂ​ടെ യു​വ​തി വ​ടി​കൊ​ണ്ട് കു​ത്തു​ന്ന കാ​ഴ്ച​യി​ല്‍​നി​ന്നാ​ണ് വീ​ഡി​യോ തു​ട​ങ്ങു​ന്ന​ത്. പി​ന്നാ​ലെ ഒ​രു പാ​മ്പി​ന്‍റെ ഭാ​ഗ​ങ്ങ​ൾ പു​റ​ത്തേ​ക്കു വ​രു​ന്നു.

അ​തി​ന്‍റെ ത​ല​യി​ല്‍ പി​ടി​ക്കു​ന്ന​തോ​ടെ പാ​മ്പ് യു​വ​തി​യെ കൈ​യി​ൽ ചു​റ്റു​ന്നു. അ​തി​നി​ടെ അ​തി​നേ​ക്കാ​ള്‍ വ​ലി​യൊ​രു പാ​മ്പി​ന്‍റെ വാ​ല് പു​റ​ത്ത് കാ​ണു​ന്നു. ആ​ദ്യം പു​റ​ത്തു​വ​ന്ന പാ​മ്പി​നെ വ​ലം കൈ​യി​ല്‍ പി​ടി​ച്ച് ഇ​ടം​കൈ​കൊ​ണ്ട് ര​ണ്ടാ​മ​ത്തെ പാ​മ്പി​നെ​യും പി​ടി​കൂ​ടു​ന്നു.

കൂ​റ്റ​ന്‍ പാ​മ്പു​ക​ളെ വെ​റും കൈ​യു​പ​യോ​ഗി​ച്ച് യു​വ​തി പി​ടി​ക്കു​ന്ന വീ​ഡി​യോ വ​ള​രെ പെ​ട്ടെ​ന്നാ​ണു വൈ​റ​ലാ​യ​ത്. എ​ട്ട് ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ ആ​ളു​ക​ള്‍ ഇ​തി​ന​കം ഇ​തു ക​ണ്ടു​ക​ഴി​ഞ്ഞു. “വീ​ടി​നു​ള്ളി​ൽ പാ​മ്പുക​ളെ ക​ണ്ടാ​ൽ ഞാ​ന്‍ വീ​ട് വി​ട്ടി​രി​ക്കും’ എ​ന്നാ​യി​രു​ന്നു ഒ​രാ​ളു​ടെ ക​മന്‍റ്. 

Related posts

Leave a Comment