വ​സ്തു വാ​ങ്ങി​യ​തി​ലെ ക​മ്മീ​ഷ​ന്‍ ചോ​ദി​ച്ച് ത​ര്‍​ക്കം! എ​സ്എ​ന്‍​ഡി​പി ശാ​ഖാ സെ​ക്ര​ട്ട​റി​ക്ക് ത​ല​യ്ക്ക​ടി​യേ​റ്റു

വൈ​പ്പി​ന്‍: വ​സ്തു വാ​ങ്ങി​യ​തി​ല്‍ ക​മ്മീ​ഷ​ന്‍ സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് നാ​യ​ര​മ്പ​ലം നോ​ര്‍​ത്ത് എ​സ്എ​ന്‍​ഡി​പി ശാ​ഖ സെ​ക്ര​ട്ട​റി​യു​ടെ ത​ല​ക്ക​ടി​ച്ച​താ​യി പ​രാ​തി.

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​കൂ​ടി​യാ​യ നാ​യ​ര​മ്പ​ലം ഉ​ണ്ണി​യ​മ്പ​ത്ത് അ​നീ​ഷി​നാ​ണ് അ​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 3.30 നാ​യി​രു​ന്നു സം​ഭ​വം.

ത​ല​യ്‌​ക്ക് പ​ട്ടി​ക കൊ​ണ്ടു​ള്ള അ​ടി​യേ​റ്റ അ​നീ​ഷി​നെ ആ​ദ്യം ഞാ​റ​ക്ക​ല്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

എ​ന്നാ​ല്‍ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​സ്എ​ന്‍​ഡി​പി ശാ​ഖ മൂ​ന്ന് മാ​സം മു​ന്‍​പ് നാ​ല് സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യി​രു​ന്നു.

ഇ​തി​ന്‍റെ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​യാ​യ ഒ​രു യു​വാ​വാ​ണ് അ​നീ​ഷി​നെ ആ​ക്ര​മി​ച്ച​തെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

വൈ​പ്പി​ന്‍ എ​സ്എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ടി.​ബി. ജോ​ഷി, കെ.​പി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ അ​നീ​ഷി​നെ സ​ന്ദ​ര്‍​ശി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ല്‍ യൂ​ണി​യ​ന്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തു​ക​യും പ്ര​തി​യെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment