പ്രണയത്തിന്റെ പുതിയ മുഖവുമായി സ്‌നേഹക്കൂട്

pranayan1802

പ്രണയത്തിന്‍റെ പുതിയമുഖവുമായി എത്തുകയാണ്  സ്‌നേഹക്കൂട് എന്ന ചിത്രം വൈഗ ക്രിയേഷന്‍സിനുവേണ്ടി എന്‍. വിനേഷ് കണ്ണാടി നിര്‍മിച്ച്, സുഭാഷ് ശിവ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പൂജ, പാലക്കാട് ഗസാല ഹോട്ടലില്‍ നടന്നു.  ഷാഫി പറന്പില്‍ എം.എല്‍.എ. ഭദ്രദീപം തെളിച്ച ചടങ്ങില്‍, പ്രമുഖ ചലച്ചിത്രപ്രവര്‍ത്തകര്‍ പങ്കെടുത്തു.

കഥ  ഗുരുജി വെള്ളിക്കോട്, തിരക്കഥ,സംഭാഷണം  സജി നിലന്പൂര്‍, കാമറ  അരുണ്‍ കൃഷ്ണ, ഗാനങ്ങള്‍  വിനോദ് ഏങ്ങണ്ടിയൂര്‍, ജസ്റ്റിന്‍, സംഗീതം  സൈമണ്‍ പാവറട്ടി, വിനോദ് ഏങ്ങണ്ടിയൂര്‍, കല  രതീഷ് റണ്‍ ആര്‍ട്‌സ്, ചമയം  പുനലൂര്‍ രവി, വസ്ത്രാലങ്കാരം  കുക്കു ജീവന്‍, സംഘട്ടനം  റിവഞ്ച് രവി, പ്രൊഡക്ഷന്‍ കോഓര്‍ഡിനെറ്റര്‍  അന്‍വര്‍ കൊക്കാല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  സതീഷ് നന്പ്യാര്‍, ഓഫീസ് നിര്‍വ്വഹണം  നിഷാദ് സര്‍ഗ്ഗ, നൃത്തം  വെണ്‍മണി ഉണ്ണികൃഷ്ണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍  വിനോദ് കൈതാരം, നിധീഷ് നടരാജ്, ഡിസൈന്‍  സുദര്‍ശന്‍ തെക്കാട്ടില്‍, സ്റ്റില്‍  അരുണ്‍ കെ. ജയന്‍, പി.ആര്‍.ഒ.  അയ്മനം സാജന്‍.സന്ദീപ്, മധുപാല്‍, ശിവജി ഗുരുവായൂര്‍, ശ്രീരാമന്‍, ജോജി, സാദിക്ക്, ഫിറോസ്, സൈമണ്‍ പാവറട്ടി, ബഞ്ചമിന്‍, ജയ്‌സണ്‍, മണികണ്ഠന്‍, റബേക്ക, ചാര്‍മിള, ഗീതാവിജയന്‍, വത്സലാമേനോന്‍, നീനാക്കുറുപ്പ്, ശരണ്യ, ശില്‍പ, സനൂജ, ബിനോ കണ്ണൂര്‍ എന്നിവര്‍ അഭിനയിക്കുന്നു. ഫെബ്രുവരി 11ന് പാലക്കാടും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചു.

Related posts