റിലീസിനൊരുങ്ങി സച്ചിന്‍; ചിത്രം മേയ് 26ന് തിയറ്ററുകളില്‍

Sachin1802

ക്രിക്കറ്റ് ദൈവത്തിന്‍റെ ആത്മകഥയ്ക്കു നല്‍കിയ അതേ സ്വീകരണമാണ് സച്ചിന്‍റെ ജീവിത ചിത്രത്തിനും ആരാധകര്‍ നല്‍കുന്നത്. “സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്.  ചിത്രം മേയ് 26ന് തീയറ്ററുകളിലെത്തും.

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസ് തിയതിയും മറ്റു വിശേഷങ്ങളും സച്ചിന്‍ ആരാധകരെ അറിയിച്ചത്. “എന്നോട് എല്ലാവരും ചോദിച്ചിരുന്ന ചോദ്യത്തിന്‍റെ മറുപടി ഒരുങ്ങിക്കഴിഞ്ഞു.
സച്ചിന്‍ മേയ് 26ന് തിയറ്ററുകളിലെത്തും.’ ഇതായിരുന്നു സച്ചിന്‍റെ ട്വിറ്റര്‍ക്കുറിപ്പ്. സച്ചിന്‍ തന്‍റെ ചെറുപ്പകാലത്തെക്കുറിച്ച് പറയുന്ന ട്രെയിലര്‍ 2016 ഏപ്രിലില്‍ പുറത്തിരങ്ങിയിരുന്നു.

സച്ചിന്‍റെ ജീവിതവും ക്രിക്കറ്റ് കരിയറുമാണ് ചിത്രം പറയുന്നത്. സച്ചിനും അദ്ദേഹത്തിന്‍റെ മകന്‍ അര്‍ജുനും ചിത്രത്തില്‍ വേഷമിടും. പ്രശസ്ത ബ്രിട്ടീഷ് ഡോക്യുമെന്‍ററി സംവിധായകന്‍ ജയിംസ് എര്‍സ്കിന്‍ ഒരുക്കുന്ന ചിത്രത്തിന് ഗാനങ്ങളൊരുക്കുന്നത്  എ.ആര്‍. റഹ്മാനാണ്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും രവി ഭാക്ചന്ദ്കായുമാണ് ചിത്രത്തിന്‍റെ നിര്‍മാതാക്കള്‍. അസറിനും എം.എസ്.ദോണിക്കു ശേഷം ജീവിതം സിനിമയാകുന്ന താരമാണ് സച്ചിന്‍.

Related posts