ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നവര്‍ ജാഗ്രതൈ! നിങ്ങളുടെ ചിത്രങ്ങള്‍ നീലചിത്ര സൈറ്റുകളില്‍ വന്നേക്കാം; പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നത്

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സുരക്ഷയും സ്വകാര്യതയും ഒരു പരിധിവരെ സൈറ്റുകള്‍ നല്‍കുന്നുണ്ടെങ്കിലും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കുന്ന ചിത്രങ്ങള്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി നിരന്തരം വാര്‍ത്തകള്‍ വരാറുണ്ട്.

സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങള്‍ ബാലപീഡനവുമായി ബന്ധപ്പെട്ടുള്ള അശ്ലീല, ഡേറ്റിങ് വെബ്‌സൈറ്റുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നത് വ്യാപകമാകുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സൈബര്‍ സെക്യൂരിറ്റി സെല്ലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വെബ്സൈറ്റുകളില്‍ നിന്നെടുത്ത ദശലക്ഷക്കണക്കിന് ഫോട്ടാകളാണ് ഡേറ്റിങ്,പോണ്‍ വെബ് സെറ്റുകളില്‍ അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത്.

സോഷ്യല്‍മീഡിയയില്‍ തന്നെയുള്ള 70 ശതമാനത്തോളമുളള ഹാക്കര്‍മാരാണ് ഇതിന് പുറകില്‍ നെറ്റ് വര്‍ക്ക് ആയി പ്രവര്‍ത്തിക്കുന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ മോഷ്ടിക്കുകയാണ് ഇവര്‍ ആദ്യം ചെയ്യുക. പിന്നീട് ഇവരുടെ അഡ്മിന്‌സ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിന് അയച്ച് നല്‍കും. ഫേസ്ബുക്കില്‍ നിന്നും ലഭിക്കുന്ന ഫോട്ടോകള്‍ പോണ്‍ സൈറ്റുകളുടെ പ്രചാരണത്തിനാണ് ഇവര്‍ ഉപയോഗിക്കുന്നത്.

സ്ത്രീകള്‍ അറിയാതെ പൊതു സ്ഥലത്ത് നിന്ന് വരെ ചിത്രങ്ങല്‍ പകര്‍ത്തുന്ന സംഘവും ഇക്കൂട്ടത്തിലുണ്ട്. മോര്‍ഫിങും ഇതിന് സഹായകരമായി ഉപയോഗിക്കുന്നു. നിങ്ങളുടെ ഫേസ്ബുക്ക് ഫോട്ടോ ഏതൊക്കെ സൈറ്റുകളില്‍ പ്രചരിക്കുന്നു എന്ന് നിങ്ങള്‍ പോലും അറിയുന്നുണ്ടാകില്ല. ഇന്ത്യയിലെ 40 ശതമാനം സ്ത്രീകളും ഇത്തരത്തിലുള്ള ഹാക്കര്‍മാരുടെ വലയില്‍ കുടുങ്ങിയിരിക്കുകയാണെന്നു പഠനം പറയുന്നു.

പോണ്‍ സൈറ്റുകളുമായി യാതൊരു ബന്ധവുമില്ലെങ്കിലും, സോഷ്യല്‍മീഡിയയില്‍ പലരും പോസ്റ്റ് ചെയ്യുന്ന, കുട്ടികളുടേതുള്‍പ്പെടെയുള്ള ചിത്രങ്ങള്‍ അത്തരം സൈറ്റുകളില്‍ ചെന്നെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. പലരും കരുതിയിരിക്കുന്നതിനേക്കാള്‍ ഭയാനകവും വിദഗ്ധവുമായ രീതിയിലാണ് ചിത്രങ്ങള്‍ കടത്തപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പ്രധാനമായും പോണ്‍സൈറ്റുകളില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ നിന്നും കവര്‍ച്ച ചെയ്ത ചിത്രങ്ങളാണ്. കുട്ടികള്‍ നീന്തുന്നതും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതും ജിംനാസ്റ്റിക് പരിശീലനം നടത്തുന്നതുമായുള്ള ചിത്രങ്ങള്‍ പോണ്‍ വെബ്‌സൈറ്റുകളിലെ പ്രൊഫൈല്‍ ചിത്രങ്ങളാണ്.

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പല രാജ്യങ്ങളും ശക്തമായ നിയമങ്ങള്‍ കൊണ്ടു വന്നിട്ടുണ്ടെങ്കിലും പല ഇമേജ് ഷെയറിങ് വെബ്‌സൈറ്റുകളും ട്രാക്ക് ചെയ്യാന്‍ പോലും കഴിയാത്ത വിധത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്.

നിരവധി സുരക്ഷാ രീതികള്‍ ഫേസ്ബുക്ക് കൊണ്ടുവന്നിട്ടുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലെ ഇത്തരം തട്ടിപ്പ് തടയാന്‍ പ്രൈവസി സെറ്റിംഗില്‍ ശക്തമായ മാറ്റം കൊണ്ടുവരാനോ, സെക്യൂരിറ്റി ശക്തമാക്കാനോ ഫേസ്ബുക്ക് വാട്ട്‌സ്ആപ്പ് പോലുള്ള കമ്പനികള്‍ പലപ്പോഴും തയാറാകുന്നില്ല. ഓണ്‍ലൈന്‍ ഫാമിലി ബ്ലോഗുകളില്‍ നിന്നുള്ള ചിത്രങ്ങളും ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. ഒറ്റ ക്ലിക്കിലൂടെ ഫേസ്ബുക്കില്‍ നിന്നുള്‍പ്പെടെ ആരുടെയും ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യാമെന്നതാണ് ഇത്തരക്കാര്‍ മുതലെടുക്കുന്നത്.

സ്വയം സുരക്ഷ ഒരുക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ചെയ്യാനുള്ളത്. സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ ചിത്രങ്ങളുടെ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തുക, സ്വന്തം പേരും വിവരങ്ങളും ഇടയ്ക്കിടെ ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് നോക്കുക. സ്വന്തം വിവരങ്ങള്‍ എന്തെങ്കിലും നെറ്റില്‍ എവിടെയെങ്കിലും പ്രചരിക്കുന്നുണ്ടോ എന്ന് അതുവഴിയായി മനസിലാക്കാന്‍ സാധിക്കും.

അതുപോലെതന്നെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുള്ള ചിത്രങ്ങളും മറ്റെവിടെയെങ്കിലും പ്രചരിക്കുന്നുണ്ടോ എന്നറിയാന്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്. അങ്ങനെ എന്തെങ്കിലും കണ്ടാല്‍ തന്നെ കോപ്പിറൈറ്റ് നിയമപ്രകാരമോ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നു കാണിച്ചോ ചൂഷണം എന്നു കാണിച്ചോ നിയമ നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്. സോഷ്യല്‍മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് പലരും ഭാഗികമായോ പൂര്‍ണ്ണായോ അജ്ഞരാണ് എന്നതും ഗൗരവതരമായ വിഷയമാണ്.

Related posts