വീ​ര​മ​ണി​ക്ക് സ​ർ​പ്രൈ​സു​മാ​യി ഇ​ൻ​സ്റ്റാ​മാ​ർ​ട്ട്, വീ​ട് മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ൾ!

ദീ​പാ​വ​ലി​ക്ക് സൗ​ജ​ന്യ​മാ​യി പ​ല​ഹാ​രം ചോ​ദി​ച്ച ത​മി​ഴ്‌​നാ​ട് മ​ധു​ര സ്വ​ദേ​ശി​യാ​യ വീ​ര​മ​ണി​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ന​ൽ​കി​യ എ​ട്ടി​ന്‍റെ പ​ണി ഏ​റെ ച​ർ​ച്ച​യാ​യ ഒ​ന്നാ​ണ്. ഒ​രു ബോ​ക്സ് സ്വീ​റ്റ്സ് ഓ​ർ​ഡ​ർ ചെ​യ്ത് ത​ര​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ കൂ​ടി​യാ​യ വീ​ര​മ​ണി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​രു വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തു. അ​ഡ്ര​സും ഫോ​ൺ ന​മ്പ​രും അ​ട​ക്ക​മാ​യി​രു​ന്നു വീ​ര​മ​ണി​യു​ടെ പോ​സ്റ്റ്.

പി​ന്നാ​ലെ ച​റ​പ​റാ ഓ​ർ​ഡ​റു​ക​ളാ​യി​രു​ന്നു വീ​ര​മ​ണി ന​ൽ​കി​യ അ​ഡ്ര​സി​ലേ​ക്ക് വ​ന്ന​ത്. എ​ന്നാ​ൽ അ​തി​ൽ സ്വീ​റ്റ്സ് മാ​ത്ര​മ​ല്ല പ​ഴം, പാ​ൽ, പ​ച്ച​ക്ക​റി, തു​ണി, ഭ​ക്ഷ​ണം, എ​ന്തി​നേ​റെ പ​റ​യു​ന്നു ടി​വി​യും ഫ്രി​ഡ്ജും വ​രെ എ​ത്തി. വീ​ര​മ​ണി​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ സാ​ധ​ന​ങ്ങ​ളെ​ല്ലാം ക്യാ​ഷ് ഓ​ൺ ഡെ​ലി​വ​റി ആ​യി​രു​ന്നു. പി​ന്നാ​ലെ ഏ​റെ ബു​ദ്ധി​മു​ട്ടി​യ വീ​ര​മ​ണി സ്വ​ന്തം വീ​ട് വി​ട്ട് പോ​യ​ത് വ​രെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി​രു​ന്നു.

ഇ​പ്പോ​ഴി​താ ഒ​ടു​വി​ൽ ത​നി​ക്ക് ഫ്രീ​യാ​യി നി​ര​വ​ധി സാ​ധ​ന​ങ്ങ​ളും സ്വീ​റ്റ്സ് ബോ​ക്സും കി​ട്ടി​യെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് വീ​ര​മ​ണി. സ്പീ​ക്ക​ർ, മോ​ണി​റ്റ​ർ, അ​ടു​പ്പ്, മി​ക്സി ഇ​തെ​ല്ലാ​മാ​ണ് ക്വി​ക്ക് ഇ​ന്ത്യ മൂ​വ്മെ​ന്‍റി​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​സ്റ്റാ​മാ​ർ​ട്ടാ​ണ് വീ​ര​മ​ണി​ക്ക് ഇ​തെ​ല്ലാം ഗി​ഫ്റ്റാ​യി ന​ൽ​കി​യ​ത്.

വീ​ര​മ​ണി ഇ​തു​പ​റ​ഞ്ഞ് പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം എ​ട്ട് മി​ല്യ​ൺ പേ​രാ​ണ് ക​ണ്ട​ത്. ‘ഇ​താ​ണ് ക്ലൈ​മാ​ക്സ്’, ‘അ​വ​സാ​നം സ്വീ​റ്റ്സ് ബോ​ക്സും കി​ട്ടി’, ‘ന​ല്ല പ്ലാ​ൻ’, ‘മാ​ർ​ക്ക​റ്റിം​ഗ് ടീം ​കൊ​ള്ളാം’, ‘അ​വ​സാ​നം ചേ​ട്ട​ൻ ഹാ​പ്പി​യാ​യി’, – ഇ​ങ്ങ​നെ പോ​കു​ന്നു ക​മ​ന്‍റു​ക​ൾ.

Related posts

Leave a Comment