‘അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മം നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​ക​ട്ടെ. സ​ത്യ​മാ​യ വാ​ർ​ത്ത മാ​ത്രം പു​റ​ത്തു​വ​ര​ട്ടെ’: നൂ​ഹ സ​ജീ​വ്

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി മി​നി കൂ​പ്പ​ർ അ​പ​ക​ട​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി സു​ഹൈ​ൽ സ​ജീ​വി​ന്‍റെ അ​മ്മ​യും സം​രം​ഭ​ക​യു​മാ​യ നൂ​ഹ സ​ജീ​വ്. വി​ല​പ്പെ​ട്ട മൂ​ന്ന് ജീ​വ​നു​ക​ളാ​ണ് ഷ്ട​പ്പെ​ട്ട​ത്. മ​ക്ക​ളെ ന​ഷ്ട​പ്പെ​ടു​ന്ന​തി​ന്‍റെ വേ​ദ​ന ചി​ന്തി​ക്കാ​നാ​വി​ല്ലെ​ന്നും നൂ​ഹ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

‘മൂ​ന്നു കു​ഞ്ഞു​ങ്ങ​ളു​ടെ വി​ല​പ്പെ​ട്ട ജീ​വ​നു​ക​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. അ​തി​ൽ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു. സ്നേ​ഹ​ത്തോ​ടെ വ​ള​ർ​ത്തി വ​ലു​താ​ക്കി​യ മ​ക്ക​ളെ ന​ഷ്ട​പ്പെ​ടു​ന്ന വേ​ദ​ന ചി​ന്തി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ന് അ​പ്പു​റ​മാ​ണ്. ത​ന്‍റെ വാ​ക്കു​ക​ൾ അ​വ​രു​ടെ ദു​ഖ​ത്തി​ന് കു​റ​വാ​വി​ല്ലെ​ന്ന് അ​റി​യാ​മെ​ന്നും താ​ൻ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും നൂ​ഹ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​പ​ക​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മം നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​ക​ട്ടെ. സ​ത്യ​മാ​യ വാ​ർ​ത്ത മാ​ത്രം പു​റ​ത്തു​വ​ര​ട്ടെ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ക്കാ​ര്യം ഒ​രു​പാ​ട് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് അ​റി​യാം. എ​ല്ലാ​വ​ർ​ക്കും ത​ങ്ങ​ളോ​ട് ദേ​ഷ്യ​വും വി​ദ്വേ​ഷ​വും തോ​ന്നു​മെ​ന്ന് അ​റി​യാം. ഇ​ത്ര​യും ദു​ഷ്ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​നി​ക്കും ത​ന്‍റെ കു​ടും​ബ​ത്തി​നും കു​റ​ച്ച് സ്വ​കാ​ര്യ​ത ന​ൽ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ക്കു​ന്നു​വെ​ന്നും നൂ​ഹ പ​റ​ഞ്ഞു.

ത​ങ്ങ​ളും സാ​ധാ​ര​ണ മ​നു​ഷ്യ​രാ​ണ്. പ​ല കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​മ്പോ​ഴും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​ക​ളും പ്ര​ച​രി​ക്കു​ക​യാ​ണ്. താ​നും ഒ​ര​മ്മ​യാ​ണെ​ന്ന കാ​ര്യം പ​രി​ഗ​ണി​ക്ക​ണം. ത​ന്‍റെ കു​ഞ്ഞി​നെ ഓ​ർ​ത്തു​ള്ള ആ​ശ​ങ്ക ഒ​രു​വ​ശ​ത്തു​ണ്ട്, അ​തേ​പോ​ലെ മൂ​ന്നു കു​ഞ്ഞു​ങ്ങ​ളു​ടെ ജീ​വി​തം ന​ഷ്ട​പ്പെ​ട്ട​തോ​ർ​ത്ത് വി​ഷ​മ​മു​ണ്ട്. താ​ൻ ര​ണ്ടി​നു​മി​ട​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്താ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് അ​റി​യി​ല്ല. ഇ​ത്ര​യും ദി​വ​സം എ​ഴു​ന്നേ​റ്റ് ഇ​രി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു’​എ​ന്നും അ​വ​ർ പ​റ​ഞ്ഞു.

അ​മ്മ എ​ന്ന നി​ല​യി​ലും സം​രം​ഭ​ക എ​ന്ന നി​ല​യി​ലും മ​ര​ണ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന് പി​ന്തു​ണ അ​റി​യി​ക്കു​ക​യാ​ണ്. ത​ങ്ങ​ൾ ഉ​ള്ളി​ട​ത്തോ​ളം കാ​ലം അ​വ​ർ​ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്നും നൂ​ഹ സ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 
 
 
 
 
 
 
 

Related posts

Leave a Comment