കടയിലേക്ക് എത്തുന്ന എല്ലാ ഉപഭോക്താക്കളും സാധനങ്ങൾ വാങ്ങാൻ എത്തുന്നവരായിരിക്കണമെന്നില്ല. മൊബൈൽ ഫോൺ കടയിലേക്ക് യാതൊരു മുന്നറിയിപ്പുമില്ലാതെ കയറിവന്ന്, കളിയിൽ മുഴുകിയിരുന്ന കടയുടമയെ വാരിപ്പുണരുന്ന ഒരു കുരങ്ങിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ പ്രചരിക്കുന്നത്.
കടയുടെ ഉടമയായ അമീർ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 227 ദശലക്ഷത്തിലധികം പേരാണ് കണ്ടത്. അതേസമയം, ഈ മനോഹരമായ കാഴ്ച യഥാർഥമാണോ അതോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിച്ചതാണോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്.
ഫോണിൽ ഗെയിം കളിക്കുന്നതിൽ മുഴുകിയിരുന്ന കടയുടമ തന്റെ അടുത്തേക്ക് ഒരു കുരങ്ങ് വരുന്നത് അറിയുന്നതേയില്ല. പെട്ടെന്നാണ് കുരങ്ങ് അദ്ദേഹത്തിന് അരികിലെത്തി ആലിംഗനം ചെയ്യുന്നത്. പെട്ടെന്നുള്ള ഈ അതിക്രമത്തിൽ എന്തുചെയ്യണമെന്നറിയാതെ നിമിഷനേരത്തേക്ക് കടയുടമ അമ്പരന്നുപോയി.
കുരങ്ങിന്റെ ഈ സ്നേഹപ്രകടനം കണ്ട ചിലർ ഇതൊരു യഥാർത്ഥ സംഭവമാണെന്ന് വിശ്വസിക്കുമ്പോൾ, മറ്റുചിലർ ഇത് എഐ നിർമിത വീഡിയോ ആയിരിക്കാമെന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്. എന്തുതന്നെയായാലും, ഈ അപൂർവ്വവും സ്നേഹം തുളുമ്പുന്നതുമായ ആലിംഗനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായിരിക്കുകയാണ്.
