കേ​​ട്ട​​റി​​ഞ്ഞ വി​​ഭ​​വ​​ങ്ങ​​ളു​​ടെ രു​​ചി ആസ്വദിക്കാൻ പ​​ന​​മ്പി​​ള്ളി ന​​ഗ​​റി​​ലെ റ​​സ്റ്റ​​റ​​ന്‍റി​​ലെ​​ത്തി നയൻസും വിക്കിയും; അമ്പരന്ന് ഹോട്ടൽ ജീവനക്കാർ…

സ്വ​​ന്തം ലേ​​ഖി​​ക
കൊ​​ച്ചി: താ​​ര​​പ്പൊ​​ലി​​മ​​യി​​ല്ലാ​​തെ തെ​​ന്നി​​ന്ത്യ​​ൻ താ​​രം ന​​യ​​ൻ​​താ​​ര​​യും ഭ​​ർ​​ത്താ​​വ് വി​​ഘ്നേ​​ഷ് ശി​​വ​​നും പ​​ന​​മ്പി​​ള്ളി ന​​ഗ​​റി​​ലെ മ​​ന്ന റ​​സ്റ്റ​​റ​​ന്‍റി​​ലെ​​ത്തി ന​​യ​​ൻ​​താ​​ര​​യു​​ടെ അ​​മ്മ ഓ​​മ​​ന കു​​ര്യ​​നി​​ൽ നി​​ന്നു കേ​​ട്ട​​റി​​ഞ്ഞ വി​​ഭ​​വ​​ങ്ങ​​ളു​​ടെ രു​​ചി ആ​​സ്വ​​ദി​​ച്ചു.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി ഒ​​മ്പ​​തി​​നാ​​ണ് ഇ​​രു​​വ​​രും റ​​സ്റ്റ​​റ​​ന്‍റി​​ലെ​​ത്തി​​യ​​ത്. ന​​യ​​ൻ​​താ​​ര​​യു​​ടെ അ​​മ്മ​​യും വി​​ഘ്നേ​​ഷി​​ന്‍റെ ബ​​ന്ധു​​ക്ക​​ളു​​മ​​ട​​ക്കം എ​​ട്ടു പേ​​രാ​​ണ് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

നാ​​ട​​ൻ പൊ​​റോ​​ട്ട, മ​​ട​​ക്ക് ച​​പ്പാ​​ത്തി, നാ​​ട​​ൻ ചി​​ക്ക​​ൻ ഫ്രൈ, ​​നാ​​ട​​ൻ ബീ​​ഫ് ഡ്രൈ ​​ഫ്രൈ, നെ​​യ്മീ​​ൻ മു​​ള​​കി​​ട്ട​​ത്, ത​​ല​​ശേ​​രി നെ​​യ്പ്പത്തി​​രി, നാ​​ട​​ൻ ചി​​ക്ക​​ൻ ക​​റി, ത​​വ ഫ്രൈ, ​​നെ​​യ്മീ​​ൻ, പ്രോ​​ണ്‍സ് ത​​വ ഫ്രൈ ​​എ​​ന്നി​​വ​​യാ​​ണ് താ​​ര​​ദ​​മ്പ​​തി​​ക​​ളും കു​​ടും​​ബാം​​ഗ​​ങ്ങ​​ളും ക​​ഴി​​ച്ച​​ത്.

റ​​സ്റ്റ​​റ​​ന്‍റി​​ലെ സ്പെ​​ഷ​​ൽ വി​​ഭ​​വ​​ങ്ങ​​ളാ​​യ ക​​ല്ലു​​മ്മ​​ക്കാ​​യ നി​​റ​​ച്ച​​തും മൊ​​ഹ​​ബ​​ത്ത് ടീ​​യും രു​​ചി​​ച്ചു. രാ​​ത്രി പ​​ത്ത​​ര​​യോ​​ടെ​​യാ​​ണ് സം​​ഘം അ​​വി​​ടെ നി​​ന്നു മ​​ട​​ങ്ങി​​യ​​ത്.

ക​​ഴി​​ഞ്ഞ വ്യാ​​ഴാ​​ഴ്ച ത​​മി​​ഴ്നാ​​ട്ടി​​ലെ മ​​ഹാ​​ബ​​ലി​​പു​​ര​​ത്തു​​വ​​ച്ചാ​​ണ് ന​​യ​​ൻ​​താ​​ര​​യും വി​​ഘ്നേ​​ഷ് ശി​​വ​​നും വി​​വാ​​ഹി​​ത​​രാ​​യ​​ത്. ന​​യ​​ൻ​​താ​​ര​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ​​ക്ക് വി​​വാ​​ഹ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല.

തു​​ട​​ർ​​ന്ന് ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​യോ​​ടെ​​യാ​​ണ് മാ​​താ​​പി​​താ​​ക്ക​​ളെ സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ ഇ​​രു​​വ​​രും കൊ​​ച്ചി​​യി​​ലെ​​ത്തി​​യ​​ത്.

Related posts

Leave a Comment