ഹ​രി​യാ​ന​യി​ൽ ഭീ​തി പ​ര​ത്തി​യ കു​ര​ങ്ങ​നെ ഒ​ടു​വി​ൽ പി​ടി​കൂ​ടി; നാ​ട്ടു​കാ​രു​ടെ മ​ർ​ദ​ന​മേ​ൽ​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

ദി​വ​സ​ങ്ങ​ളോ​ളം ഹ​രി​യാ​ന​യി​ലെ ഒ​രു ഗ്രാ​മ​ത്തി​ൽ ഭീ​തി പ​ര​ത്തി​യ കു​ര​ങ്ങ​നെ ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി. പ​ന്ത്ര​ണ്ടി​ല​ധി​കം പേ​രെ ക​ടി​ച്ചും പ​രി​ക്കേ​ൽ​പ്പി​ച്ചും വ​ല​ച്ച കു​ര​ങ്ങ​നെ​യാ​ണ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ രോ​ഷ​ത്തി​ന് കു​ര​ങ്ങ് ഇ​ര​യാ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ഒ​ക്ടോ​ബ​ർ 19ന് ​ഹ​രി​യാ​ന​യി​ലെ പ​ൽ​വ​ൽ ജി​ല്ല​യി​ലെ മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. കു​ര​ങ്ങ​നെ പി​ടി​കൂ​ടി​യ ഒ​രാ​ൾ അ​തി​നെ തോ​ളി​ലേ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​തും പി​ന്നാ​ലെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വു​മാ​യി വ​ലി​യൊ​രു ജ​ന​ക്കൂ​ട്ടം ന​ട​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​നി​ട​യി​ൽ ചി​ല​ർ ദേ​ഷ്യം മൂ​ത്ത് കു​ര​ങ്ങ​നെ ത​ല്ലു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. പി​ന്നീ​ട് കു​ര​ങ്ങു​മാ​യി ഇ​യാ​ൾ മ​റ്റ് ര​ണ്ടു​പേ​ർ​ക്കൊ​പ്പം മോ​ട്ടോ​ർ​സൈ​ക്ലി​ൽ ക​യ​റി പോ​വു​ക​യാ​യി​രു​ന്നു.

നി​ര​വ​ധി പേ​രെ ആ​ക്ര​മി​ക്കു​ക​യും പ​ന്ത്ര​ണ്ടി​ല​ധി​കം പേ​ർ​ക്ക് ക​ടി​യേ​ൽ​ക്കു​ക​യും ചെ​യ്ത​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ക​ടു​ത്ത ഭീ​തി​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ര​ങ്ങ​നെ പി​ടി​കൂ​ടു​ന്ന​വ​ർ​ക്ക് ഹ​ത്തി​ൻ മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്സ​ന്‍റെ ഭ​ർ​ത്താ​വ് 51,000 രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഏ​ക​ദേ​ശം പ​ത്ത് ദി​വ​സ​ത്തെ ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് കു​ര​ങ്ങ​നെ ഒ​ടു​വി​ൽ പി​ടി​കൂ​ടാ​ൻ സാ​ധി​ച്ച​ത്. ഇ​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment