ന​ടി സോ​ഫി​യ ഹ​യ​ത്തി​നു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം

File_name_160417മ​ക്ക: ബി​ഗ് ബോ​സ് മു​ൻ മ​ത്സ​രാ​ർ​ഥി​യും മോ​ഡ​ലു​മാ​യ സോ​ഫി​യ ഹ​യ​ത്തി​നു നേ​രേ മ​ക്ക​യി​ൽ ലൈം​ഗി​കാ​തി​ക്ര​മം. പ്ര​തി​ശ്രു​ത വ​ര​ന്‍ വ്‌​ളാ​ദി​നൊ​പ്പം ഉ​മ്ര​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു താ​രം. സോ​ഫി​യ ഹ​യ​ത്ത് ത​ന്നെ​യാ​ണ് ത​നി​ക്കു​ണ്ടാ​യ മോ​ശം അ​നു​ഭ​വം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ടെ ഒ​രാ​ള്‍ മോ​ശ​മാ​യ രീ​തി​യി​ല്‍ ശ​രീ​ര​ത്തി​ല്‍ ചേ​ര്‍​ന്നു നി​ല്‍​ക്കു​ക​യാ​യി​രു​ന്നെ​ന്ന് താ​രം പ​റ​ഞ്ഞു.

പ്ര​തി​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​യാ​ള്‍ കൂ​ടു​ത​ല്‍ അ​ടു​ത്തു​വ​ന്നു. ഇ​തോ​ടെ താ​ന്‍ ഭ​യ​ന്ന് ബ​ഹ​ളം വെ​യ്ക്കു​ക​യും മ​റ്റു ചി​ല ന​ല്ല മ​നു​ഷ്യ​ര്‍ ത​ന്‍റെ ര​ക്ഷ​യ്ക്ക് എ​ത്തു​ക​യു​മാ​യി​രു​ന്നെ​ന്ന് സോ​ഫി​യ പ​റ​ഞ്ഞു. സ്ത്രീ​ക​ളെ ഏ​റെ ബ​ഹു​മാ​നി​ക്കാ​ന്‍ പ​ഠി​പ്പി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​സ്‌​ലാ​മി​നെ ഏ​റെ സ്‌​നേ​ഹി​ക്കു​ന്ന​തും വി​ശ്വ​സി​ക്കു​ന്ന​തും. അ​ള്ളാ​ഹു​വി​ന്‍റെ ഭൂ​മി​യി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കാ​തി​രി​ക്ക​ട്ടെ​യെ​ന്നും സോ​ഫി​യ വീ​ഡി​യോ​യി​ലൂ​ടെ പ​റ​ഞ്ഞു.

Related posts