കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്‌ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം; സ്ഥിരീകരിച്ച് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂ​ഡ​ൽ​ഹി: പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് റെ​യി​ൽ​വേ കോ​ച്ച് ഫാ​ക്ട​റി പ​ദ്ധ​തി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. നി​ല​വി​ൽ ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി റെ​യി​ൽ​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്‌​ണ​വ് രാ​ജ്യ​സ​ഭ​യെ അ​റി​യി​ച്ചു.

സി​പി​എം അം​ഗം ജോ​ൺ ബ്രി​ട്ടാ​സ് എം​പി ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് രേ​ഖാ​മൂ​ലം മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി. രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള ഉ​ൽ​പ്പാ​ദ​ന യൂ​ണി​റ്റു​ക​ളും ഇ​തു​വ​രെ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​വ​യും ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ​ര്യാ​പ്ത​മാ​ണെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ നി​ല​പാ​ട്.

പ​ദ്ധ​തി​ക്കാ​യി ക​ഞ്ചി​ക്കോ​ട്ട് ഏ​റ്റെ​ടു​ത്ത 228 ഏ​ക്ക​ർ ഭൂ​മി റെ​യി​ൽ​വേ​യു​ടെ മ​റ്റു ഭാ​വി ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യു​മാ​യും ഇ. ​ശ്രീ​ധ​ര​ൻ വി​ഭാ​വ​നം ചെ​യ്ത ഹൈ​സ്പീ​ഡ് റെ​യി​ൽ പ​ദ്ധ​തി​യു​മാ​യും മു​ന്നോ​ട്ട് പോ​കി​ല്ലെ​ന്ന് കേ​ര​ള സ​ർ​ക്കാ​ർ നി​ല​പാ​ടെ​ടു​ത്ത​താ​യും ജോ​ൺ ബ്രി​ട്ടാ​സ് എം​പി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി റെ​യി​ൽ​വേ മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു.

Related posts

Leave a Comment