സോ​​ൾ​​ഷെ​​യ​​ർ ക​​ളി പ​​ഠി​​പ്പി​​ക്കും

ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ഇ​​ട​​ക്കാ​​ല പ​​രി​​ശീ​​ല​​ക​​നാ​​യി മു​​ൻ താ​​ര​​മാ​​യ ഒ​​ലെ സോ​​ൾ​​ഷെ​​യ​​റെ നി​​യ​​മി​​ച്ചു. പു​​റ​​ത്താ​​ക്ക​​പ്പെ​​ട്ട ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യ്ക്കു പ​​ക​​ര​​മാ​​യാ​​ണ് സോ​​ൾ​​ഷെ​​യ​​റി​​നെ മാ​​നേ​​ജ്മെ​​ന്‍റ് നി​​യ​​മി​​ച്ച​​ത്. ഈ ​​സീ​​സ​​ണ്‍ അ​​വ​​സാ​​നം വ​​രെ സോ​​ൾ​​ഷെ​​യ​​റാ​​കും യു​​ണൈ​​റ്റ​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​ക​​ൻ.

1996 മു​​ത​​ൽ 2007 വ​​രെ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നാ​​യി ബൂ​​ട്ടു​​കെ​​ട്ടി​​യ സോ​​ൾ​​ഷെ​​യ​​ർ 366 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 126 ഗോ​​ളു​​ക​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്. 1999ൽ ​​യു​​ണൈ​​റ്റ​​ഡി​​​​നെ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച് ബ​​യേ​​ണി​​നെ​​തി​​രേ വി​​ജ​​യ​​ഗോ​​ൾ നേ​​ടി​​യ​​ത് ഈ ​​നോ​​ർ​​വേ താ​​ര​​മാ​​യി​​രു​​ന്നു. നാ​​ൽ​​പ്പ​​ത്ത​​ഞ്ചു​​കാ​​ര​​നാ​​യ സോ​​ൾ​​ഷെ​​യ​​ർ രാ​​ജ്യ​​ത്തി​​നാ​​യി 67 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 23 ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

ഞാ​​യ​​റാ​​ഴ്ച കാ​​ർ​​ഡി​​ഫ് സി​​റ്റി​​ക്കെ​​തി​​രേ ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ലൂ​​ടെ​​യാ​​കും സോ​​ൾ​​ഷെ​​യ​​ർ യു​​ണൈ​​റ്റ​​ഡി​​ൽ ത​​ന്‍റെ പു​​തി​​യ ദൗ​​ത്യം ആ​​രം​​ഭി​​ക്കു​​ക. മൗ​​റീ​​ഞ്ഞോ പു​​റ​​ത്താ​​യെ​​ങ്കി​​ലും അ​​ദ്ദേ​​ഹ​​ത്തി​​നൊ​​പ്പം പ​​രി​​ശീ​​ല​​ക സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന മൈ​​ക്കി​​ൾ കാ​​രി​​ക്കും, മ​​ക് കെ​​ന്ന​​യും സോ​​ൽ​​ഷെ​​യ​​റി​​നൊ​​പ്പ​​വും തു​​ട​​രും.

2008-11 സീ​​സ​​ണി​​ൽ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​ന്‍റെ റി​​സ​​ർ​​വ് ടീ​​മി​​നെ പ​​രി​​ശീ​​ലി​​പ്പി​​ച്ച സോ​​ൾ​​ഷെ​​യ​​ർ 2014ൽ ​​കാ​​ർ​​ഡി​​ഫ് സി​​റ്റി​​യു​​ടെ ത​​ന്ത്ര​​ജ്ഞ​​നു​​മാ​​യി​​രു​​ന്നു. കാ​​ർ​​ഡി​​ഫി​​നെ 30 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​രി​​ശീ​​ലി​​പ്പി​​ച്ച ഇ​​ദ്ദേ​​ഹ​​ത്തി​​ന് ഒ​​ന്പ​​ത് ജ​​യം മാ​​ത്രം നേ​​ടാ​​നേ സാ​​ധി​​ച്ചി​​രു​​ന്നു​​ള്ളൂ.

യു​​ണൈ​​റ്റ​​ഡി​​ന്‍റെ പ​​രി​​ശീ​​ല​​ക​​നാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​ന്ന സോ​​ൾ​​ഷെ​​യ​​റി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം കാ​​ർ​​ഡി​​ഫി​​നെ​​തി​​രേ​​യാ​​ണെ​​ന്ന​​തും യാ​​ദൃ​​ച്ഛികം. 2015 മു​​ത​​ൽ നോ​​ർ​​വീ​​ജി​​യ​​ൻ ക്ല​​ബ്ബാ​​യ മോ​​ൾ​​ഡെ എ​​ഫ്കെ​​യു​​ടെ പ​​രി​​ശീ​​ല​​ക​​നാ​​യി​​രു​​ന്നു.

Related posts