തലപ്പത്ത് വേദന; ഓ​പ്പ​ണിം​ഗ് കൂട്ടുകെട്ട് ക്ലിക്കാകാത്തത് ‌ടീമിനെ പിന്നോട്ടടിക്കുന്നു

പെ​ര്‍ത്ത്: ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ക്രിക്കറ്റ് ടീ​മി​നെ ഓ​പ്പ​ണിം​ഗ് പ്ര​ശ്‌​നം വി​ടാ​തെ പി​ന്ത​ട​രു​ന്നു. ഫോ​മി​ലെ​ത്താ​ന്‍ ലോ​കേ​ഷ് രാ​ഹു​ല്‍-​മു​ര​ളി വി​ജ​യ് കൂ​ട്ടു​കെ​ട്ടി​ന് ഇ​തു​വ​രെ​യാ​യി​ട്ടി​ല്ല. ആ​ദ്യ ടെ​സ്റ്റി​ല്‍ മാ​ത്ര​മാണ് ഇ​വ​രി​ല്‍നി​ന്ന് ര​ണ്ട​ക്ക​മു​ള്ള ഒ​രു സ​ഖ്യം പി​റ​ന്ന​ത്. ആ ​ടെ​സ്റ്റി​ല്‍ ഇ​ന്ത്യ ജ​യി​ക്കു​ക​യും ചെ​യ്തു.

ര​ണ്ടു മ​ത്സ​രം ക​ഴി​ഞ്ഞി​ട്ടും ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ ഓ​പ്പ​ണിം​ഗി​ലെ പോ​രാ​യ്മ​ക​ള്‍ പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല. പ്ര​ശ്ന​ങ്ങ​ൾ എ​ന്തെ​ന്ന് ഓ​പ്പ​ണ​ർ​മാ​ർ ത​ന്നെ ക​ണ്ടെ​ത്തി പ​രി​ഹ​ര​ക്ക​ട്ടെ​യെ​ന്നാ​ണ് നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌ലി ​പ​റ​യു​ന്ന​ത്.

ഓ​പ്പ​ണിം​ഗി​ലെ പ​രാ​ജ​യം മ​ധ്യ​നി​ര​യെ കൂ​ടു​ത​ല്‍ സ​മ്മ​ര്‍ദ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. മൂ​ന്നാം ന​മ്പ​റി​ലു​ള്ള ചേ​ത്വേ​ശ്വ​ര്‍ പൂ​ജാ​ര​യ്ക്ക് നാ​ല് ഇ​ന്നിം​ഗ്‌​സി​ല്‍ മൂ​ന്നു ത​വ​ണ നാ​ലോ​വ​റി​നു​ള്ളി​ല്‍ ഇ​റ​ങ്ങേ​ണ്ടി​വ​ന്നു.

ഇ​ന്ത്യ​യും ഓ​സ്‌​ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെട്ടി​ന്‍റെ വ്യ​ത്യാ​സം വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നു പെ​ര്‍ത്ത് ടെ​സ്റ്റ്്. ഓ​സ്‌​ട്രേ​ലി​യ​യു​ടെ മാ​ര്‍ക​സ് ഹാ​രി​സ്-​ആ​രോ​ണ്‍ ഫി​ഞ്ച് ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ നേ​ടി​യ 112 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് അ​വ​രെ 300നു ​മു​ക​ളി​ല്‍ സ്‌​കോ​ര്‍ ചെ​യ്യാ​ന്‍ ഇ​ട​യാ​ക്കി. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​രു​വ​രുടെയും 59 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ട് മി​ക​ച്ച വി​ജ​യ​ല​ക്ഷ്യം കു​റി​ക്കാ​നും സ​ഹാ​യി​ച്ചു.

നാ​ല് ഇ​ന്നിം​ഗ്‌​സി​നു​മാ​യി രാ​ഹു​ലി​ന് 48 റ​ണ്‍സാ​ണ് നേ​ടാ​നാ​യ​ത്. രാ​ഹു​ലി​നെ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കാ​ന്‍ ബാ​റ്റിം​ഗ് ഇ​തി​ഹാ​സം സു​നി​ല്‍ ഗാ​വ​സ്‌​ക​ര്‍ പ​റ​ഞ്ഞു. രാ​ഹു​ല്‍ തി​രി​ച്ച് നാ​ട്ടി​ലെ​ത്തി ക​ര്‍ണാ​ട​ക​യ്ക്കു​വേ​ണ്ടി ര​ഞ്ജി ക​ളി​ക്ക​ട്ടെ​യെ​ന്നാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ പ​റ​ഞ്ഞ​ത്.

ക​ഴി​ഞ്ഞ ഏ​ഴ് ഇ​ന്നിം​ഗ്‌​സു​ക​ളി​ല്‍ രാ​ഹു​ലി​ന് അ​ര്‍ധ സെ​ഞ്ചു​റി നേ​ടാ​നാ​യി​ട്ടി​ല്ല. ഇ​തോ​ടൊ​പ്പം താ​ര​ത്തി​ന്‍റെ പു​റ​ത്താ​ക​ല്‍ കൂ​ടു​ത​ല്‍ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ക​ഴി​ഞ്ഞ 14 ഇ​ന്നിം​ഗ്‌​സി​ല്‍ രാ​ഹു​ല്‍ ബൗ​ള്‍ഡാ​കു​ക​യോ എ​ല്‍ബി​ഡ​ബ്ല്യുവോ ആകുകയായിരുന്നു.

പു​റ​ത്താ​കാ​ന്‍ പു​തി​യ വ​ഴി തേ​ടു​ന്ന​യാ​ളാ​ണ് രാ​ഹു​ലെ​ന്ന് നേ​ര​ത്തെ ഇ​ന്ത്യ​ന്‍ ബാ​റ്റിം​ഗ് കോ​ച്ച് സ​ഞ്ജ​യ് ബം​ഗാ​ര്‍ പ​റ​ഞ്ഞു. വി​ജ​യ്‌​യും അ​ത്ര മി​ക​വി​ല​ല്ല. നാ​ല് ഇ​ന്നിം​ഗ്‌​സി​ലാ​യി 49 റ​ണ്‍സാ​ണ് വി​ജ​യ് നേ​ടി​യ​ത്. പ​രി​ക്കേറ്റ പൃ​ഥ്വി ഷാ ​ഇല്ലെന്നത് വിജയ്ക്ക് ഗുണമാണ്.

അ​ടു​ത്ത ടെ​സ്റ്റ് മു​ത​ല്‍ മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ ടീ​മി​നൊ​പ്പം ചേ​രും. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ലെ സ്ഥി​ര​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​തു​വ​രെ അ​ന്താ​രാ​ഷ്‌ട്ര ​ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റി​യി​ട്ടി​ല്ലാ​ത്ത അ​ഗ​ര്‍വാ​ളെ ഓ​പ്പ​ണിം​ഗി​ല്‍ പ​രീ​ക്ഷി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.

Related posts