പരീക്ഷയില്‍ കിട്ടിയ മാര്‍ക്ക് അയല്‍വാസിയോടു പറഞ്ഞു ! അമ്മയെ ചൂലുകൊണ്ട് തല്ലി മകന്‍; വീഡിയോ വൈറലാവുന്നു…

പരീക്ഷയ്ക്കു കിട്ടിയ മാര്‍ക്ക് അയല്‍വാസിയോടു പറഞ്ഞതിന്റെ ദേഷ്യത്തില്‍ മകന്‍ അമ്മയെ ചൂലുകൊണ്ടു തല്ലി. ബംഗളുരുവിലാണ് സംഭവം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. അമ്പതുവയസിനടുത്ത് പ്രായം വരുന്ന സ്ത്രീയെ മകന്‍ ചൂലിന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹോദരിയാണ് ചിത്രീകരിച്ചത്. പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്നും അവന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അയല്‍വാസിയോട് പറഞ്ഞത് മകന് അറിയാനിടയായതിന് പിന്നാലെയായിരുന്നു അമ്മയെ 17കാരന്‍ അടിച്ചത്.

അമ്മയെ അടിക്കരുതെന്നും വീഡിയോ പോലീസിന് നല്‍കുമെന്ന് സഹോദരി പറയുന്നുണ്ടെങ്കിലും 17-കാരന്‍ സഹോദരിയെയും ചീത്ത പറയുന്നുണ്ട്. തുടര്‍ന്ന് സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു ജെപിനഗര്‍ പോലീസ് പതിനേഴുകാരനെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. അമ്മയെ മര്‍ദ്ദിച്ചത്തിന് പതിനേഴുകാരന്‍ മാപ്പു പറഞ്ഞുവെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയെന്നും അതിന് ശേഷം വിട്ടയച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്.

Related posts