കെട്ടിച്ച് തരുമോയെന്ന് ചോദിച്ച നിമിഷം രശ്മിയുടെ അമ്മ ചൂലെടുത്തു ! പിന്നെ ഏകമാര്‍ഗം ഒളിച്ചോട്ടമായിരുന്നു;മനസ്സു തുറന്ന് പാഷാണം ഷാജി…

മിമിക്രി രംഗത്തു നിന്നും സിനിമയിലേക്ക് എത്തി വിജയം കൈവരിച്ച താരങ്ങളിലൊരാളാണ് സാജു നവോദയ എന്ന പാഷാണം ഷാജി. മിനിസ്‌ക്രീനില്‍ നിന്നും സിനിമയിലേക്കും ചുവടുവെച്ച സാജു തുടര്‍ന്ന് കോമഡി വേഷങ്ങളിലൂടെ മലയാള സിനിമയുടെ അഭിവാജ്യ ഘടകമായി മാറുകയായിരുന്നു. അതേ സമയം ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതോടെയാണ് സാജു നവോദയയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തെത്തുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ കാരണം ഷോ പാതി വഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. ബിഗ്‌ബോസില്‍ നിന്ന് വന്നതിന് ശേഷം ഭാര്യ രശ്മിയ്ക്കൊപ്പം ചേര്‍ന്ന് യൂട്യൂബ് ചാനലും സാജു നവോദയ തുടങ്ങിയിരുന്നു. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു എന്ന് പലപ്പോഴും സാജു തുറന്ന് പറഞ്ഞിട്ടുണ്ട്. വീട്ടുകാരുടെ സമ്മതം ഇല്ലാതിരുന്നതിനാല്‍ എടുക്കേണ്ടി വന്ന റിസ്‌ക്കുകളെ കുറിച്ചും രശ്മിയെ ഓട്ടോയില്‍ കടത്തി കൊണ്ടു പോയതിനെ കുറിച്ചുമെല്ലാം തുറന്നു പറയുകയാണ് സാജു ഇപ്പോള്‍. മലയാളത്തിന്റെ പ്രിയ ഗായകന്‍ എംജി ശ്രീകുമാര്‍…

Read More

പരീക്ഷയില്‍ കിട്ടിയ മാര്‍ക്ക് അയല്‍വാസിയോടു പറഞ്ഞു ! അമ്മയെ ചൂലുകൊണ്ട് തല്ലി മകന്‍; വീഡിയോ വൈറലാവുന്നു…

പരീക്ഷയ്ക്കു കിട്ടിയ മാര്‍ക്ക് അയല്‍വാസിയോടു പറഞ്ഞതിന്റെ ദേഷ്യത്തില്‍ മകന്‍ അമ്മയെ ചൂലുകൊണ്ടു തല്ലി. ബംഗളുരുവിലാണ് സംഭവം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. അമ്പതുവയസിനടുത്ത് പ്രായം വരുന്ന സ്ത്രീയെ മകന്‍ ചൂലിന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹോദരിയാണ് ചിത്രീകരിച്ചത്. പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്നും അവന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും അയല്‍വാസിയോട് പറഞ്ഞത് മകന് അറിയാനിടയായതിന് പിന്നാലെയായിരുന്നു അമ്മയെ 17കാരന്‍ അടിച്ചത്. അമ്മയെ അടിക്കരുതെന്നും വീഡിയോ പോലീസിന് നല്‍കുമെന്ന് സഹോദരി പറയുന്നുണ്ടെങ്കിലും 17-കാരന്‍ സഹോദരിയെയും ചീത്ത പറയുന്നുണ്ട്. തുടര്‍ന്ന് സഹോദരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു ജെപിനഗര്‍ പോലീസ് പതിനേഴുകാരനെ സ്റ്റേഷനില്‍ വിളിച്ച് വരുത്തി ചോദ്യം ചെയ്തു. അമ്മയെ മര്‍ദ്ദിച്ചത്തിന് പതിനേഴുകാരന്‍ മാപ്പു പറഞ്ഞുവെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് എഴുതി നല്‍കിയെന്നും അതിന് ശേഷം വിട്ടയച്ചു എന്നാണ് റിപ്പോര്‍ട്ട്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുകയാണ്.

Read More