ഏ​റ്റ​വും വേ​ദ​ന ന​ല്‍​കു​ന്ന വാ​ക്കുകള്‍! ​ സിനിമയിൽ അ​ധി​ക​കാ​ലം നി​ല്‍​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട്; സോ​നാ​ക്ഷി സിൻഹ പറയുന്നു…

ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ന​ടി​യാ​ണ് സോ​നാ​ക്ഷി സി​ന്‍​ഹ. ന​ട​ന്‍ ശ​ത്രു​ഘ്‌​ന​ന്‍ സി​ൻ​ഹ​യു​ടെ മ​ക​ൾ കൂ​ടി​യാ​യ സോ​നാ​ക്ഷി 2010 ലാ​ണ് നാ​യി​ക​യാ​യി അ​രേ​ങ്ങ​റ്റം കു​റി​ക്കു​ന്ന​ത്.

ആ​ദ്യ സി​നി​മ​യാ​യ ദ​ബാം​ഗി​ല്‍ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ നാ​യി​ക​യാ​യാ​ണ് അ​ഭി​ന​യി​ച്ച​ത്. അ​ര​ങ്ങേ​റ്റ ചി​ത്രം ത​ന്നെ വി​ജ​യ​മാ​യ​തോ​ടെ സോ​നാ​ക്ഷി​യും പ്ര​ശ​സ്തി​യി​ലേ​ക്ക് വ​ള​ര്‍​ന്നു.

മി​ക​ച്ച പു​തു​മു​ഖ​ത്തി​നു​ള്ള നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി കൊ​ണ്ടാ​ണ് സോ​നാ​ക്ഷി ക​രി​യ​റി​ന് തു​ട​ക്കം കു​റി​ച്ച​ത്.

എ​ന്നാ​ല്‍ എ​ത്ര​യൊ​ക്കെ നേ​ടി​യാ​ലും സോ​നാ​ക്ഷി​യു​ടെ ക​രി​യ​ര്‍ അ​ധി​ക​നാ​ൾ മു​ന്നോ​ട്ട് പോ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​രു​ണ്ട്.

ഇ​തേ​ക്കു​റി​ച്ച് ന​ടി ത​ന്നെ​യാ​ണ് പു​റം​ലോ​ക​ത്തോ​ട് പ​റ​ഞ്ഞ​ത്. ആ​ളു​ക​ള്‍ എ​ന്തി​നാ​ണ് അ​ങ്ങ​നെ വേ​ദ​നി​പ്പി​ക്കു​ന്ന ത​ര​ത്തി​ല്‍ സം​സാ​രി​ച്ച​തെ​ന്നും ന​ടി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​രി​യ​ർ ആ​രം​ഭി​ക്കാ​ന്‍ പോ​വു​ന്ന ഒ​രു പു​തു​മു​ഖ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റ്റ​വും വേ​ദ​ന ന​ല്‍​കു​ന്ന വാ​ക്കു​ക​ളാ​യി​രു​ന്നു അ​തൊ​ക്കെ.

ആ ​സ​മ​ത്ത് അ​ത് വ​ള​രെ യാ​ദൃ​ശ്ചി​ക​മാ​യി​രു​ന്നു. സ​ത്യം പ​റ​ഞ്ഞാ​ല്‍ ഇ​ക്കാ​ര്യ​ങ്ങ​ളൊ​ന്നും ഞാ​ന​ത്ര ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല.

എ​ന്‍റെ ജോ​ലി എ​ന്താ​ണോ അ​തി​ല്‍ മാ​ത്രം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ളി​ല്‍നി​ന്ന് ഒഴിഞ്ഞുനിൽക്കാനുമായിരുന്നു തീരുമാനം. ​

എ​ന്താ​യാ​ലും എ​ന്‍റെ ആ ​തീ​രു​മാ​നം ശ​രി​യാ​യി​രു​ന്നു. കു​റ​ച്ച് ക​ഴി​ഞ്ഞ​പ്പോ​ള്‍ ആ​ളു​ക​ള്‍ എ​ന്നെക്കുറി​ച്ച് പ​റ​ഞ്ഞി​രു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു- സൊ​നാ​ക്ഷി പ​റ​യു​ന്നു.

ദ​ബാം​ഗി​ന്‍റെ ര​ണ്ടും മൂ​ന്നും ഭാ​ഗ​ങ്ങ​ളി​ല്‍ നാ​യി​ക​യാ​യി സൊ​നാ​ക്ഷി ത​ന്നെ​യാ​ണ് അ​ഭി​ന​യി​ച്ച​ത്. ഈ ​സി​നി​മ​ക​ളെ​ല്ലാം വി​ജ​യി​ച്ച​തി​ന് പു​റ​മേ ബോ​ളി​വു​ഡി​ല്‍ കൈ​നി​റ​യെ അ​വ​സ​ര​ങ്ങ​ളാ​ണ് ന​ടി​യെ തേ​ടി എ​ത്തി​യ​ത്.

ഇ​പ്പോ​ഴും സ​ജീ​വ​മാ​യി അ​ഭി​ന​യി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ആ​ദ്യ സി​നി​മ​യി​ലെ നാ​യ​ക​നും സൂ​പ്പ​ര്‍​താ​ര​വു​മാ​യ സ​ല്‍​മാ​ന്‍ ഖാ​നു​മാ​യി ന​ല്ല അ​ടു​പ്പം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ സോ​നാ​ക്ഷി​ക്ക് സാ​ധി​ച്ചി​രു​ന്നു.

സ​ല്‍​മാ​നൊ​പ്പം പി​ന്നീ​ടും സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​വാ​ന്‍ സോ​നാ​ക്ഷി​ക്കു ക​ഴി​ഞ്ഞു. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ഡ​ബി​ള്‍ എ​ക്‌​സ്എ​ല്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സോ​നാ​ക്ഷി അ​ഭി​ന​യി​ച്ച​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് ഈ ​സി​നി​മ റി​ലീ​സ് ചെ​യ്ത​ത്. ക​ക്കൂ​ഡ എ​ന്നൊ​രു സി​നി​മ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ഇ​തി​ന് പു​റ​മേ മ​റ്റൊ​രു ചി​ത്രം കൂ​ടി വ​രാ​നി​രി​ക്കു​ന്നു.

Related posts

Leave a Comment