സ​ഞ്ജീ​വ​നി ചെ​ടി ആ​രാ​ണ് കൊ​ണ്ടു​വ​ന്ന​ത് ? ട്രോ​ളാ​ൻ വ​ന്ന ആ​ൾ​ക്ക് കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി സൊ​നാ​ക്ഷി

ബോ​ളി​വു​ഡ് സി​നി​മ​യി​ലെ സൂ​പ്പ​ർ നാ​യി​ക​മാ​രി​ലൊ​ര​ാളാണ് സൊ​നാ​ക്ഷി സി​ൻ​ഹ. സോ​ഷ്യ​ൽ മീ​ഡി​യി​ലും സ​ജീ​വ​മാ​യ താ​രം ത​നി​ക്ക് നേ​രേ വ​രു​ന്ന ട്രോ​ളു​ക​ൾ​ക്കും മീ​മു​ക​ൾ​ക്കും കൃ​ത്യ​മാ​യ മ​റു​പ​ടി​യും ന​ൽ​കാ​റു​ണ്ട്.

ഒ​രി​ക്ക​ൽ കോ​ൻ ബ​നേ​ഗാ ക്രോ​ർ​പ​തി​യു​ടെ 11-ാം സീ​സ​ണി​ൽ സോ​നാ​ക്ഷി പ​ങ്കെ​ടു​ത്തി​രു​ന്നു. അ​ന്ന് ഷോ​യു​ടെ അ​വ​താ​ര​ക​ൻ കൂ​ടി​യാ​യ അ​മി​താ​ഭ് ബ​ച്ച​ൻ രാ​മാ​യ​ണ​വു​മാ​യി ബ​ന്ധ​പ്പെട്ട ഒ​രു ചോ​ദ്യം സൊനാ​ക്ഷി​യോ​ടു ചോ​ദി​ച്ചു.

എ​ന്നാ​ൽ ഇ​തി​ന്‍റെ ഉ​ത്ത​ര​ത്തി​നാ​യി ന​ടി ലൈ​ഫ് ലൈ​ൻ എ​ടു​ത്തു. ഇ​തോ​ടെ സൊനാ​ക്ഷി​യും രാ​മാ​യ​ണ​വും ട്രോ​ളന്മാ​രു​ടെ നി​ത്യ​വിഷയമാ​യി മാ​റു​ക​യും ചെ​യ്തു.

ഇ​പ്പോ​ഴി​താ ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ൾ സൊനാ​ക്ഷി​യോ​ട് വീ​ണ്ടും രാ​മാ​യ​ണ​ത്തി​ലെ കാ​ര്യം ചോ​ദി​ച്ചി​രി​ക്കു​ക​യാ​ണ്. സ​ഞ്ജീ​വ​നി ചെ​ടി ആ​രാ​ണ് കൊ​ണ്ടു​വ​ന്ന​ത് എ​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ ചോ​ദ്യം. ഉ​ട​ൻ ത​ന്നെ മ​റു​പ​ടി​യു​മാ​യി സൊനാ​ക്ഷി എ​ത്തി.

ഹ​നു​മാ​ൻ ഗ​ന്ധ​മ​ർ​ദ്ധ​ൻ പ​ർ​വ​തം പി​ടി​ച്ചു​കൊ​ണ്ടു​നി​ൽ​ക്കു​ന്ന ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് സൊനാ​ക്ഷി മ​റു​പ​ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ‘നി​ങ്ങ​ളി​ൽ പ​ല​ർ​ക്കും രാ​മാ​യ​ണ​ത്തി​ൽ ഒ​ത്തി​രി സം​ശ​യ​ങ്ങ​ളു​ണ്ടെ​ന്ന് തോ​ന്നു​ന്നു.

ദ​യ​വാ​യി എ​ല്ലാ​വ​രും ദൂ​ര​ദ​ർ​ശ​നി​ൽ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന രാ​മാ​യ​ണം പോ​യി കാ​ണൂ. നി​ങ്ങ​ളു​ടെ എ​ല്ലാ​വ​രു​ടെ​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി കി​ട്ടും- സൊ​നാ​ക്ഷി കു​റി​ച്ചു.

Related posts

Leave a Comment