സം​ശ​യ​ക​ര​മാ​തെ​ന്തോ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് അവള്‍ പ​റ​ഞ്ഞു..! സൊ​നാ​ലി ഫോ​ഗ​ട്ടി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത; മരണത്തിന് തലേദിവസം സൊ​നാ​ലി വിളിച്ചുപറഞ്ഞത് ഇങ്ങനെ…

ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ബി​ജെ​പി നേ​താ​വും ന​ടി​യു​മാ​യ സൊ​നാ​ലി ഫോ​ഗ​ട്ടി​ന്‍റെ (42) മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച് കു​ടും​ബം. സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് സൊ​നാ​ലി​യു​ടെ കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ ഗോ​വ​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് സൊ​നാ​ലി മ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.

സൊ​നാ​ലി ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​രി​ച്ച​തെ​ന്ന് വീ​ട്ടു​കാ​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് സ​ഹോ​ദ​രി ര​മ​ൻ പ​റ​ഞ്ഞു. സൊ​നാ​ലി ആ​രോ​ഗ്യ​വ​തി​യാ​യി​രു​ന്നു.

ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​കാ​ൻ ഒ​രു സാ​ധ്യ​ത​യു​മി​ല്ല. അ​വ​ൾ​ക്ക് അ​ത്ത​ര​ത്തി​ലൊ​രു ആ​രോ​ഗ്യ​പ്ര​ശ്ന​മി​ല്ലാ​യി​രു​ന്നു.

അ​വ​ൾ ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​രി​ച്ച​തെ​ന്ന് അം​ഗീ​ക​രി​ക്കാ​ൻ കു​ടും​ബം ത​യാ​റ​ല്ല. സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്ന് ര​മ​ൻ പ​റ​ഞ്ഞു.

മ​ര​ണ​ത്തി​ന് ത​ലേ​ദി​വ​സം വൈ​കു​ന്നേ​രം അ​വ​ളു​ടെ ഫോ​ൺ വ​ന്നു. വാ​ട്സ്ആ​പ്പി​ൽ സം​സാ​രി​ക്ക​ണ​മെ​ന്ന് അ​വ​ൾ പ​റ​ഞ്ഞു.

സം​ശ​യ​ക​ര​മാ​തെ​ന്തോ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞു. പി​ന്നീ​ട്, അ​വ​ൾ ഫോ​ൺ ക​ട്ട് ചെ​യ്‌​തു. പി​ന്നെ എ​ടു​ത്തി​ല്ല- ര​മ​ൻ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു.

ടി​ക് ടോ​ക് മു​ൻ താ​ര​മാ​യ സൊ​നാ​ലി റി​യാ​ൽ​റ്റി ടി​വി ഷോ​യാ​യ ബി​ഗ് ബോ​സി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​യാ​യ​ത്.

2019 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​യാ​ന യി​ലെ ആ​ദം​പു​ർ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ചെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ലെ കു​ൽ​ദീ​പ് ബി​ഷ്ണോ​യി​യോ​ടു പ​രാ​ജ​യ​പ്പെ​ട്ടു.

Related posts

Leave a Comment