പുതുവര്‍ഷത്തിലും അര്‍ജുനെ വിടാന്‍ ശ്രുതിയ്ക്കു ഭാവമില്ല ! ഒരുപാട് പേര്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ചിട്ടുണ്ടെങ്കിലും അയാളുടെ പെരുമാറ്റത്തില്‍ നിന്നും ഉദ്ദേശ്യം മോശമാണെന്ന് എനിക്ക് മനസ്സിലായി…

തെന്നിന്ത്യയിലെ ആക്ഷന്‍കിംഗ് അര്‍ജുനെതിരേ നടി ശ്രുതി ഹരിഹരന്‍ ഉയര്‍ത്തിയ മീടു ആരോപണം ഏവരെയും ഞെട്ടിച്ചിരുന്നു.നിപുണന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു ശ്രുതിയുടെ ആരോപണം. എന്നാല്‍ ശ്രുതിയുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച് അര്‍ജുനും മകളും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതുവര്‍ഷത്തില്‍ അര്‍ജുനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി ശ്രുതി വീണ്ടുമെത്തിയിരിക്കുകയാണ്.

‘നിപുണന്‍ എന്ന സിനിമയില്‍ അര്‍ജുന്റെ ഭാര്യയുടെ വേഷമാണ് ഞാന്‍ ചെയ്തത്. ഇന്റിമേറ്റ് സീനുകളില്‍ അയാള്‍ എന്നോട് മോശമായാണ് പെരുമാറിയത്. നേരത്തെ പലര്‍ക്കൊപ്പവും അത്തരം രംഗങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും എനിക്ക് ഇങ്ങനെ തോന്നിയിട്ടില്ല. ഈ വ്യക്തിയുടെ ഉദ്ദേശം മോശമാണെന്ന് എനിക്ക് തോന്നി.’ ശ്രുതി പറയുന്നു. ‘എന്തു കൊണ്ടാണ് ഇപ്പോള്‍ ഇതു പറയുന്നത് എന്തുകൊണ്ട് ഞാന്‍ ഇത് നേരത്തേ പറഞ്ഞില്ല എന്ന് പലരും ചോദിക്കുന്നുണ്ട്.

ശരിയാണ് അന്നേ എനിക്ക് പറയാമായിരുന്നു. ഞാന്‍ സംവിധായകനോട് പറയുകയും ചെയ്തിരുന്നു. പക്ഷേ സിനിമയോടുള്ള സ്‌നേഹം കൊണ്ടും ഞാന്‍ കാരണം ഒരു പ്രതിസന്ധി ഉണ്ടാകരുതല്ലോ എന്നോര്‍ത്തും സഹകരിച്ചു. പക്ഷേ ഞാന്‍ അസ്വസ്ഥയായിരുന്നു. സ്ത്രീകള്‍ ഇപ്പോഴും ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകത്തത് എന്നെ വിഷമിപ്പിക്കുന്നു. ഒരുപാട് ആലോചിച്ചതിന് ശേഷമാണ് എല്ലാം തുറന്ന് പറഞ്ഞത്. ഇപ്പോള്‍ എനിക്ക് മനസ്സമാധാനം ഉണ്ട്. ‘ ശ്രുതി പറഞ്ഞു. നിപുണനിലെ ആലിംഗന സീനില്‍ അര്‍ജുന്‍ തന്നെ മോശമായ രീതിയില്‍ സ്പര്‍ശിച്ചുവെന്നാണ് ശ്രുതിയുടെ പ്രധാന ആരോപണം. വിഷയം അങ്ങനെ അവസാനിപ്പിക്കാന്‍ താന്‍ തയ്യാറല്ലെന്ന സൂചനയാണ് ശ്രുതി നല്‍കുന്നത്.

Related posts