ഒരു മില്ലിമീറ്റര്‍ കനവും ഒരു സെന്റീമീറ്റര്‍ നീളവും! 12 വയസ്സിലാണ് കാലില്‍ സൂചി തറച്ചുകയറി; 37 വര്‍ഷത്തിന് ശേഷം സൂചി പുറത്തെടുത്തു

തിരുവനന്തപുരം : കാ​ലി​ന്‍റെ ഉ​പ്പൂ​റ്റി​യി​ൽ തു​ള​ച്ചു​ക​യ​റി​യ സൂ​ചി 37 വ​ർ​ഷ​ത്തി​ന് ശേ​ഷം പു​റ​ത്തെ​ടു​ത്തു. പെ​രി​ങ്ങ​മ്മ​ല സ്വ​ദേ​ശി​നി നു​ജു​മി​നി​സ (49) യു​ടെ കാ​ലി​ൽ ത​റ​ച്ച സൂ​ചി ആ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഒ​രു മി​ല്ലി​മീ​റ്റ​ർ ക​ന​വും ഒ​രു സെ​ൻ​റീ​മീ​റ്റ​ർ നീ​ള​വും ഉ​ള്ള​താ​ണ് സൂ​ചി.

വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കു​മ്പോ​ൾ 12 വ​യ​സ്സി​ലാ​ണ് കാ​ലി​ൽ സൂ​ചി ത​റ​ച്ച​ത്. അ​ന്ന് ര​ക്ഷി​താ​ക്ക​ൾ സൂ​ചി​യു​ടെ കു​റ​ച്ചു ഭാ​ഗം പു​റ​ത്തെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ചി​കി​ത്സി​ച്ചി​ട്ടും മു​റി​വു​ണ​ങ്ങാ​ൻ വ​ന്ന​തോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ എ​ല്ലി​ന്റെ ഇ​ട​യി​ലേ​ക്ക് സൂ​ചി ക​യ​റി​യ​താ​യി ക​ണ്ടെ​ത്തി.

അ​ന്ന് ഡോ​ക്ട​ർ​മാ​രെ കാ​ണി​ച്ചു എ​ങ്കി​ലും സൂ​ചി പു​റ​ത്തെ​ടു​ക്കാ​ൻ പ്ര​യാ​സം എ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത​കാ​ല​ത്ത് ക​ടു​ത്ത വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​ണ് വീ​ണ്ടും ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​ത്. ഡോ. ​എം ശ​ബ​രി ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സൂ​ചി പു​റ​ത്തെ​ടു​ത്ത​ത്. നു​ജു​മി​നി​സ സു​ഖം പ്രാ​പി​ച്ചി​ട്ടു​ണ്ട്.

Related posts