യു​വ​തി​ക്കെ​തി​രേ അ​ശ്ലീ​ല പ​രാ​മ​ർ​ശം; അറസ്റ്റിലായ യൂ​ട്യൂ​ബ​ർ സൂ​ര​ജ് പാ​ലാ​ക്കാ​ര​ന്‍റെ ജാ​മ്യഹ​ർ​ജി  ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: ക്രൈം ​എ​ഡി​റ്റ​ർ ടി.​പി. ന​ന്ദ​കു​മാ​റി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യൂ​ട്യൂ​ബ​ർ സൂ​ര​ജ് പാ​ലാ​ക്കാ​ര​ൻ ന​ൽ​കി​യ ജാ​മ്യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും.

തൃ​ശൂ​രി​ലെ ഒ​രു സി​നി​മാ പ്ര​വ​ർ​ത്ത​ക​യെ​യും പ്ര​തി ഇ​തേ രീ​തി​യി​ൽ ചാ​ന​ലി​ലൂ​ടെ അ​പ​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​രി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

ഇ​ക്കാ​ര്യ​ത്തി​ൽ നി​ജ​സ്ഥി​തി അ​റി​യി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ചാ​ണ് ജ​സ്റ്റീ​സ് മേ​രി ജോ​സ​ഫ് ഹ​ർ​ജി ഇ​ന്നു പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി​യ​ത്.

ഒ​രു വ​നി​താ നേ​താ​വി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വീ​ഡി​യോ ത​യാ​റാ​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്നും ഇ​തി​നു സ​മ്മ​തി​ക്കാ​ത്ത​തി​നാ​ൽ ത​ന്നോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നു​മാ​രോ​പി​ച്ച് പ​രാ​തി​ക്കാ​രി നേ​ര​ത്തെ ക്രൈം ​എ​ഡി​റ്റ​ർ ടി.​പി. ന​ന്ദ​കു​മാ​റി​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ന്ദ​കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​തി​നു​ശേ​ഷം സൂ​ര​ജ് പാ​ലാ​ക്കാ​ര​ൻ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ ത​ന്നെ അ​പ​മാ​നി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി മ​റ്റൊ​രു പ​രാ​തി ന​ൽ​കി.

ഈ ​പ​രാ​തി​യി​ൽ ജൂ​ണ്‍ 29 ന് ​സൂ​ര​ജ് പാ​ലാ​ക്കാ​ര​ൻ അ​റ​സ്റ്റി​ലാ​യി. തു​ട​ർ​ന്ന് ന​ൽ​കി​യ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Related posts

Leave a Comment