ഉമ്മ വയ്ക്കണമെന്ന് വില്‍ സ്മിത്ത്! നമുക്ക് നല്ല കൂട്ടുകാരായിരിക്കാം എന്ന് റോബോര്‍ട്ട് സോഫിയ; സോഫിയയുടെ ശൃംഗാരഭാവം കാണാനുള്ള ഹോളിവുഡ് താരം വില്‍ സ്മിത്തിന്റെ ശ്രമം പാളിയതിങ്ങനെ

അടുത്ത കാലത്തായി ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സെലിബ്രിറ്റിയാണ് സൗദിയില്‍ പൗരത്വം നല്‍കിയ സോഫിയ എന്ന റോബോര്‍ട്ട്. യുഎന്‍ വേദിയില്‍ സംസാരിച്ചപ്പോഴും ടോക്ക് ഷോകളുടെ ഭാഗമായപ്പോഴും ആഗോള പ്രതിഭാസങ്ങളുമായിപ്പോലും അഭിമുഖങ്ങള്‍ നടത്തിയപ്പോഴുമെല്ലാം ലോകം അവരെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഹോളിവുഡ് നടന്‍ വില്‍ സ്മിത്തുമായി സോഫിയ നടത്തിയ ഡേറ്റിംഗാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം ലോകം മുഴുവനും ചര്‍ച്ചയായിരിക്കുന്നത്. സോഫിയയുമൊത്തുള്ള ‘ഡേറ്റിങ്’ ദിനത്തിലെ ‘മനോഹര നിമിഷങ്ങളുടെ’ ദൃശ്യം വില്‍ സ്മിത്ത് തന്നെയാണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചതും.

ഹോങ്കോങ്ങിലെ ഹാന്‍സന്‍ റോബോടിക്സ് എന്ന കമ്പനിയാണ് സോഫിയയുടെ സൃഷ്ടാക്കള്‍. 62 ഓളം മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ സാധിക്കുന്ന ഹ്യൂമനോയിഡ് ആണ് സോഫിയ. അവളുടെ മുഖത്ത് ശൃംഖാരം വരുത്താനുള്ള ശ്രമത്തിലായിരുന്നു വില്‍സ്മിത്ത്.

അതിനായി പ്രണയാതുര ഭാവത്തോടെ വില്‍സ്മിത്ത് ഒരു പാട് കാര്യങ്ങള്‍ സോഫിയയോട് പറയുന്നുണ്ട്. ഒടുവില്‍ ഉമ്മവെക്കാനും ഒന്നു നോക്കി. എന്നാല്‍ ആ നീക്കം വളരെ മനോഹരമായി സോഫിയ തടയുകയായിരുന്നു. വില്‍ സ്മിത്തിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് സോഫിയ പറഞ്ഞതിങ്ങനെയാണ്..നമുക്ക് നല്ല സുഹൃത്തുക്കളായിരിക്കാം..കുറച്ചുകൂടി അടുത്തറിയാനും ശ്രമിക്കാം.. എന്നാണ്. ഏതായാലും വില്‍ സ്മിത്തിന്റെ വീഡിയോ ഇപ്പോള്‍ ട്രെന്‍ഡിംഗിലാണ്.

hY^Y$xeth9w8HKEote(IIeOR

Related posts