നിങ്ങള്‍ അത് കരുതിക്കൂട്ടി ചെയ്തതാണ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുമ്പോള്‍ സിനിമയുടെ നിര്‍മാതാവിന് തെറിവിളി

1484823880578തീയറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന മോഹന്‍ലാല്‍ ചിത്രം മുന്തിരിവളളികള്‍ തളിക്കുമ്പോള്‍ നിര്‍മാതാവിന് നേരെ ആരാധകരുടെ സൈബര്‍ ആക്രമണം. ഇതിനെതിരേ പ്രൊഡക്ഷന്‍ ഹൗസായ വീക്കെന്‍ഡ് ബ്ലോക്ബസ്‌റ്റേര്‍സും അതിന്റെ ഉടമ സോഫിയ പോളും പരാതി നല്‍കി. തിയറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുന്ന മോഹന്‍ലാലിന്റെ ചിത്രത്തിന് ആവശ്യമായ പ്രചരണം നിര്‍മാതാക്കള്‍ നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മോഹന്‍ലാല്‍ ആരാധകര്‍ എന്ന് പറയപ്പെടുന്നവരുടെ തെറിയഭിഷേകം.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണെന്നും ആരാധക സംഘടനയുടെ ഭാരവാഹികളെന്നും അവകാശപ്പെട്ടാണ് സോഫിയാ പോളിന്റെ ഫേസ്ബുക്ക് പേജിലൂടെയും വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ പേജിലൂടെയും ഇവരുടെ അധിക്ഷേപവും അസഭ്യവര്‍ഷവും. അസഭ്യം പറഞ്ഞതിന്റെയും അസത്യം പ്രചരിപ്പിച്ചവരുടെയും ഫേസ്ബുക്ക് കമന്റുകളുടെയും പോസ്റ്റുകളുടെയും സ്ക്രീന്‍ഷോട്ടോട് കൂടിയാണ് സോഫിയാ പോള്‍ നിയമ നടപടിക്കൊരുങ്ങുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി നിലവില്‍ ദുബായിലാണ് സോഫിയ പോളും കുടുംബവും ഉള്ളത്. കൊച്ചിയിലും ബിസിനസ് ഉണ്ടെങ്കിലും ഇവരുടെ പ്രധാന സ്ഥാപനങ്ങളെല്ലാം ദുബായിലാണ്.

ഉണ്ണി ലാലേട്ടന്‍, വൈശാഖ് വി.കെ. എന്നിങ്ങനെ പേരുകളുള്ള ഫേസ്ബുക്ക് പ്രാഫൈലുകള്‍ക്കെതിരെയാണ് സോഫിയ പോള്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുന്നത്. വ്യക്തിപരമായി അധിക്ഷേപിക്കല്‍, നിര്‍മ്മാണ കമ്പനിയെ കരിവാരി തേക്കല്‍, സിനിമയെ തകര്‍ക്കാനുള്ള ശ്രമം, അസഭ്യം പറച്ചില്‍ തുടങ്ങിയ കാര്യങ്ങളാണ് പരാതിയില്‍ ഉള്‍പ്പെടുത്തുന്നത്.

Related posts