ആ കള്ളന്‍ വേഷം എനിക്കു പറഞ്ഞു വച്ചത് ! എന്നാല്‍ അവസാന നിമിഷം എല്ലാം മാറി; തൊണ്ടി മുതലും ദൃക്‌സാക്ഷിയുടെയും അണിയറയില്‍ സംഭവിച്ചത് തുറന്നു പറഞ്ഞ് സൗബിന്‍

മലയാളം സിനിമയിലെ വേറിട്ട ഒരു ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ചിത്രത്തില്‍ സുരാജും ഫഹദ് ഫാസിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച കള്ളന്‍ ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. എന്നാല്‍ ഈ കള്ളന്‍ വേഷത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് സൗബിന്‍ ഷാഹിറിനെയായിരുന്നു. സുരാജ് ചെയ്യാനിരുന്ന വേഷമായിരുന്നു ഫഹദിനായി കരുതിവെച്ചത്.

എന്നാല്‍ ആ സമയത്തു തന്നെയായിരുന്നു സൗബിന്‍ സംവിധായകനായ പറവയുടെ ഷൂട്ടിംഗ്. അതിനാല്‍ തന്നെ സൗബിന് ഈ കഥാപാത്രം ഏറ്റെടുക്കാന്‍ സാധിച്ചില്ല. അങ്ങനെയാണ് ദിലീഷ് പോത്തന്‍ കഥാപാത്രങ്ങളെ വെച്ചുമാറിയത്. ഫഹദിന് കള്ളന്റെ വേഷം നല്‍കുകയും സുരാജ് വെഞ്ഞാറമ്മൂടിനെ ഉള്‍പ്പെടുത്തുകയും ചെയ്തത്. പ്രകാശന്‍ എന്ന കഥാപാത്രയെയാണ് സുരാജ് അവതരിപ്പിച്ചത്.

ഫഹദിന്റെയും സുരാജിന്റെയും അഭിനയ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രത്തിലേത്. ഒരു അഭിമുഖത്തില്‍ സൗബിന്‍ ഷാഹിര്‍ തന്നെയാണ് ഈ വെച്ചുമാറ്റത്തിന്റെ കഥ വ്യക്തമാക്കിയത്.

Related posts