പാമ്പാടിയിൽ  സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവം; ന്യൂന​പ​ക്ഷ ക​മ്മീ​ഷ​നു  പോ​ലീ​സ് ഇ​ന്ന് റി​പ്പോ​ർ​ട്ട് ന​ല്കും

കോ​ട്ട​യം: പാ​ന്പാ​ടി ക്രോ​സ്റോ​ഡ്സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും വാ​ഴൂ​ർ 14-ാം മൈ​ൽ പൊ​ടി​പാ​റ​യി​ൽ ഈ​പ്പ​ൻ വ​ർ​ഗീ​സി​ന്‍റെ മ​ക​നു​മാ​യ ബി​ന്‍റോ(14) ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് ഇ​ന്ന് ന്യൂന​പ​ക്ഷ ക​മ്മീ​ഷ​നു റി​പ്പോ​ർ​ട്ട് ന​ല്കും.കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ റി​പ്പോ​ർ​ട്ട് ന​ല്കാ​നാ​ണ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ബി​ന്‍റോയു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത ശേ​ഷ​മാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നോ​ടു റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. പോ​ലീ​സ് ചീ​ഫി​ന്‍റെ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ അ​ന​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ക​മ്മീ​ഷ​ൻ അം​ഗം ബി​ന്ദു എം. ​തോ​മ​സ് അ​റി​യി​ച്ചു.

അ​തേ സ​മ​യം പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് ര​ജി​സ്​റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ മാ​ന​സി​ക പീ​ഡ​ന​മാ​ണ് ബി​ന്‍റോ മ​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്ന് പി​താ​വ് ഈ​പ്പ​ൻ വ​ർ​ഗീ​സ് പോ​ലീ​സി​ന് മൊ​ഴി ന​ല്കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബി​ന്‌റോയു​ടെ സ​ഹ​പാ​ഠി​ക​ളി​ൽ നി​ന്ന് പോ​ലീ​സ് മൊ​ഴി​യെ​ടു​ക്കു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts