അവള്‍ക്ക് രാ​ഷ്ട്രീ​യം മ​ന​സി​ലാ​ക്കാ​നു​ള്ള പ്രാ​യം ആ​യി​ല്ല! വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് മ​ക​ളെ വ​ലി​ച്ചി​ഴ​യ്ക്ക​രു​ത്: ഗാംഗുലി

കോ​ൽ​ക്ക​ത്ത: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രാ​യി മ​ക​ൾ സ​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ അ​ഭി​പ്രാ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​സി​സി​ഐ പ്ര​സി​ഡ​ൻ​റ് സൗ​ര​വ് ഗാം​ഗു​ലി. വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് മ​ക​ളെ വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്ന് ഗാം​ഗു​ലി അ​ഭ്യ​ർ​ഥി​ച്ചു.

മ​ക​ൾ​ക്കു രാ​ഷ്ട്രീ​യം മ​ന​സി​ലാ​ക്കാ​നു​ള്ള പ്രാ​യം ആ​യി​ല്ലെ​ന്നും പോ​സ്റ്റ് സ​ത്യ​മ​ല്ലെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു. ഫാ​സി​സി​സ്റ്റ് ഭ​ര​ണ​ത്തി​നെ​തി​രെ എ​ന്ന് തു​ട​ങ്ങി​യാ​യി​രു​ന്നു സ​ന​യു​ടെ പോ​സ്റ്റ്. ഇ​ത് ച​ർ​ച്ച ആ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഗാം​ഗു​ലി​യു​ടെ പ്ര​തി​ക​ര​ണം.

എ​ഴു​ത്തു​കാ​ര​ൻ ഖു​ശ്വ​ന്ത് സിം​ഗി​ന്‍റെ ’ഇ​ന്ത്യ​യു​ടെ അ​വ​സാ​നം’ എ​ന്ന പു​സ്ത​ക​ത്തി​ലെ ഭാ​ഗ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു സ​ന​യു​ടെ പോ​സ്റ്റ്. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ കു​റി​പ്പ് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ടം പൗ​ര​ൻ​മാ​രെ എ​ങ്ങ​നെ​യാ​ണ് നേ​രി​ടു​ക എ​ന്ന് സ​ന​യു​ടെ കു​റി​പ്പി​ൽ പ​റ​ഞ്ഞി​രു​ന്നു.

ഇ​ന്ന് ന​മ്മ​ൾ പ്ര​തി​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​ടു​ത്ത ല​ക്ഷ്യം ന​മ്മ​ളാ​കാ​മെ​ന്നും അ​ത് ചി​ല​പ്പോ​ൾ സ്ത്രീ​ക​ളു​ടെ വ​സ്ത്ര​മാ​കാം, ജ​ന​ങ്ങ​ളു​ടെ ഭ​ക്ഷ​ണ​മാ​കാം, മ​ദ്യ​മാ​കാം, വി​ദേ​ശ സി​നി​മ​ക​ൾ കാ​ണു​ന്ന​വ​രെ​യാ​കാ​മെ​ന്നു​മെ​ല്ലാം കു​റി​പ്പി​ൽ തു​റ​ന്ന​ടി​ച്ചി​രു​ന്നു. വി​വാ​ദ​മാ​യ​തോ​ടെ കു​റി​പ്പ് പെ​ട്ടെ​ന്ന് പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു.

Related posts