ഇവളാണ് കളിക്കാരി! ടീമിലെ ബാക്കി പത്തുപേരും പൂജ്യത്തിന് പുറത്തായപ്പോള്‍ ഷാനിയ ലീ നേടിയത് 160 റണ്‍സ്!, ക്രിക്കറ്റിലെ അപൂര്‍വചരിത്രത്തെക്കുറിച്ചറിയാം

Shania16dec2016പ്രിട്ടോറിയ: കളിക്കുന്നെങ്കില്‍ ഇങ്ങനെ കളിക്കണം. 86 പന്തില്‍ 160 റണ്‍സ്. ടീമിന്റെ ആകെ സ്‌കോര്‍ 169ഉം. സ്‌കോര്‍ ബോര്‍ഡിലെ ബാക്കി ഒമ്പത് റണ്‍സ് നേടിയത് എക്‌സ്ട്രാസിലൂടെയും. പറഞ്ഞു വരുന്നത് സ്വപ്നമല്ല. ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 വനിതാ ക്രിക്കറ്റില്‍ നടന്ന സംഭവമാണ്. പുമാലംഗയും ഈസ്‌റ്റേണ്‍സും തമ്മിലുള്ള മത്സരത്തിലാണ് രാജ്യാന്തര തലത്തില്‍ പോലും ചര്‍ച്ചയാകുന്ന അത്ഭുത പ്രകടനം അരങ്ങേറിയത്. ഈസ്‌റ്റേണ്‍സിനെതിരേ ബാറ്റിംഗിനിറങ്ങിയ പുമാലംഗ ഉയര്‍ത്തിത് 169 റണ്‍സ് വിജയലക്ഷ്യം. അതില്‍ 160 റണ്‍സും നേടിയത് ഷാനിയ ലീ സ്വാര്‍ട്ട് എന്ന താരം. ബാക്കി 10 പേരും പുറത്തായത് പൂജ്യത്തിന്. cric

86 പന്തില്‍ 18 ഫോറുകളും 12 സിക്‌സറുകള്‍ പായിച്ചാണ് ഷാനിയ 160 റണ്‍സ് നേടിയത്. ഓപ്പണറായിറങ്ങിയ ഷാനിയ പുറത്തായുമില്ല. ഒമ്പതാം വിക്കറ്റിലിറങ്ങിയ നിക്കോലെ ഫിറിയുമായി 61 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഷാനിയ പടുത്തുയര്‍ത്തിയത്. അതില്‍ ഫിറിയുടെ സമ്പാദ്യം മൂന്നു പന്തില്‍ പൂജ്യം!

ടീമിന്റെ ആകെ സ്‌കോറിംഗിന്റെ 95 ശതമാനവും നേടിയത് ഷാനിയ ഒറ്റയ്ക്ക്. ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ 2014ല്‍ ട്വന്റി–20യില്‍ നേടിയതാണ് ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ഒറ്റയ്ക്കു സ്വന്തമാക്കിയതിന്റെ റിക്കാര്‍ഡ്. അന്ന് വില്യംസണ്‍ കുറിച്ചത് 42 റണ്‍സ്. ന്യൂസിലന്‍ഡ് പുറത്തായത് 60 നും. എന്തായാലും ഷാനിയയുടെ അത്ഭുത പ്രകടനത്തിന്റെ മികവില്‍ പുമാലിംഗ ഈസ്‌റ്റേണ്‍സിനെ 42 റണ്‍സിനു കീഴടക്കി.

Related posts