ട്വി​സ്റ്റ് പ്ര​തീ​ക്ഷി​ച്ച ഇ​ന്ത്യ​യെ മ​ഴ​യും ച​തി​ച്ചു; ജയം സ്വന്തമാക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക

 

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ തോ​ൽ​വി ഒ​ഴി​വാ​ക്കാ​ൻ ട്വി​സ്റ്റ് പ്ര​തീ​ക്ഷി​ച്ച ഇ​ന്ത്യ​യെ മ​ഴ​യും ച​തി​ച്ചു. അ​തോ​ടെ ഏ​ഴ് വി​ക്ക​റ്റി​ന് ഇ​ന്ത്യ തോ​റ്റു.

നാ​ലാം ദി​ന​മാ​യ ഇ​ന്ന​ലെ മ​ഴ​യെ​ത്തി​യ​തോ​ടെ മ​ത്സ​രം ത​ട​സ​പ്പെ​ട്ടു. 240 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 118 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു മൂ​ന്നാം ദി​നം ക്രീ​സ് വി​ട്ട​ത്.

ആ​കാ​ശം തെ​ളി​ഞ്ഞ​തോ​ടെ ഒ​ടു​വി​ൽ ഇ​ന്ന​ലെ 34 ഓ​വ​ർ മാ​ത്രം മ​ത്സ​രം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. 188 പ​ന്തി​ൽ​നി​ന്ന് 96 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന് ക്യാ​പ്റ്റ​ൻ ഡീ​ൻ എ​ൽ​ഗ​റാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ജ​യ​ത്തി​ലെ​ത്തി​ച്ച​ത്.

വാ​ൻ​ഡെ​ർ ഡു​സ​ൻ (40), തെം​ബ ബൗ​മ (23 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി.
മാ​ൻ ഓ​ഫ് ദ ​മാ​ച്ച് എ​ൽ​ഗ​റാ​ണ്. സ്കോ​ർ: ഇ​ന്ത്യ 202, 266. ദ​ക്ഷി​ണാ​ഫ്രി​ക്ക 229, 243/3.

Related posts

Leave a Comment