ഓ​​​ണ്‍ലൈ​​​ൻ ‘ലേ​​​ല​​​ത്തി​​​ൽ’ വ​​​ച്ച​​​ത് നൂറുകണക്കിന് നൂ​​​റുക​​​ണ​​​ക്കി​​​നു മു​​​സ്‌​​ലിം സ്ത്രീ​​​ക​​​ളെ..! ബുള്ളി ഭായ് ആപ്പിന്‍റെ സൂത്രധാരൻ അറസ്റ്റിൽ

ജോ​​​ർ​​​ഹ​​​ട്ട്: ബു​​​ള്ളി ഭാ​​​യ് എ​​​ന്ന മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​നി​​​ലൂ​​​ടെ മു​​​സ്‌​​ലിം സ്ത്രീ​​​ക​​​ളെ അ​​​ധി​​​ക്ഷേ​​​പി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നെ​​​ന്നു സം​​​ശ​​​യി​​​ക്കു​​​ന്ന യു​​​വാ​​​വ് അ​​​റ​​​സ്റ്റി​​​ൽ.

നി​​​ര​​​ഞ്ജ് ബി​​​ഷ്ണോ​​​യ് (21) എ​​​ന്ന എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​യെ​​​യാ​​​ണു ഡ​​​ൽ​​​ഹി പോ​​​ലീ​​​സി​​​ന്‍റെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഫ്യൂ​​​ഷ​​​ൻ ആ​​ൻ​​ഡ് സ്ട്രാ​​​റ്റ​​​ജി ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ് വി​​​ഭാ​​​ഗം ആ​​​സാ​​​മി​​​ലെ ജോ​​​ർ​​​ഹ​​​ട്ടി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഡ​​​ൽ​​​ഹി​​​യി​​​ലെ​​​ത്തി​​​യ നി​​​ര​​​ഞ്ജ് കു​​​റ്റം സ​​​മ്മ​​​തി​​​ച്ച​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. നൂ​​​റുക​​​ണ​​​ക്കി​​​നു മു​​​സ്‌​​ലിം സ്ത്രീ​​​ക​​​ളെ ഓ​​​ണ്‍ലൈ​​​ൻ “​ലേ​​​ല​​​ത്തി​​​ൽ’ വ​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​കു​​​ന്ന നാ​​​ലാ​​​മ​​​ത്തെ​​​യാ​​​ളാ​​​ണു നി​​​ര​​​ഞ്ജ്.

മ​​​റ്റു മൂ​​​ന്നു​​​പേ​​​രെ​​​യും മും​​​ബൈ പോ​​​ലീ​​​സാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ഇ​​​വ​​​രി​​​ൽ ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ൽ​​​നി​​​ന്നു​​​ള്ള പ​​ത്തൊ​​ന്പ​​തു​​കാ​​​രി ശ്വേ​​​ത സിം​​​ഗും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

ഭോ​​​പ്പാ​​​ലി​​​ലെ വെ​​​ല്ലൂ​​​ർ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യ നി​​​ര​​​ഞ്ജാ​​​ണ് ബു​​​ള്ളി ഭാ​​​യ് ആ​​​പ്പ് നി​​​ർ​​​മി​​​ച്ച് ജി​​​റ്റ്ഹ​​​ബ്ബി​​​ൽ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നു ന​​​ൽ​​​കി​​​യ​​​ത്. ബു​​​ള്ളി ഭാ​​​യ് എ​​​ന്ന ട്വി​​​റ്റ​​​ർ അ​​​ക്കൗ​​​ണ്ടി​​​ന്‍റെ ഉ​​​ട​​​മ​​​യും നി​​​ര​​​ഞ്ജ​​​ാ​​​ണ്.

Related posts

Leave a Comment