പ​രാ​ധീ​ന​ത​ക​ൾ​ക്കു​മേ​ൽ സ​ർ​ഗ​വാ​സ​ന​ക​ളു​ടെ ചി​റ​കു​വി​ട​ർ​ത്തി 100 വേ​ദി​ക​ളിൽ സംഗീത മധുരം പകർന്ന് സ​ഹൃ​ദ​യ മെ​ല​ഡീ​സ്

കൊ​ച്ചി: പ​രാ​ധീ​ന​ത​ക​ൾ​ക്കു​മേ​ൽ സ​ർ​ഗ​വാ​സ​ന​ക​ളു​ടെ ചി​റ​കു​വി​ട​ർ​ത്തി അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ പ​റ​ന്നു​യ​രു​ന്ന മെ​ല​ഡീ​സ് സം​ഗീ​ത ട്രൂ​പ്പ് നൂ​റു വേ​ദി​ക​ൾ പി​ന്നി​ട്ടു. ഭി​ന്ന​ശേ​ഷി​ക​ളു​ള്ള​വ​രു​ടെ ക്ഷേ​മ-​പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ സ​ഹൃ​ദ​യ രൂ​പം ന​ൽ​കി​യ സ​ഹൃ​ദ​യ മെ​ല​ഡീ​സ് നൂ​റു വേ​ദി​ക​ൾ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ആ​ഘോ​ഷം നാ​ളെ വൈ​കി​ട്ട് ആ​റി​ന് എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും.

മെ​ല​ഡീ​സ് ക​ലാ​കാ​ര​ന്മാ​രെ ആ​ദ​രി​ക്കു​ക​യും അ​വ​ർ​ക്കു പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് ച​ട​ങ്ങ്. മ​ന്ത്രി കെ.​കെ. ഷൈ​ല​ജ പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ൽ​എ​മാ​രാ​യ ഹൈ​ബി ഈ​ഡ​ൻ, പി.​ടി. തോ​മ​സ്, മേ​യ​ർ സൗ​മി​നി ജ​യി​ൻ, ജി​ല്ലാ ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്, മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ എ​ന്നി​വ​രും സി​നി​മ, സം​ഗീ​ത മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യെ​ത്തും.

ഭി​ന്ന​ശേ​ഷി​ക​ളു​ള്ള​വ​ർ​ക്ക് ത​ട​സ​ര​ഹി​ത സാ​ഹ​ച​ര്യ​ങ്ങ​ളും ക്ഷേ​മ-​പു​ന​ര​ധി​വാ​സ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ​ഹൃ​ദ​യ ആ​രം​ഭി​ക്കു​ന്ന എ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ച​ട​ങ്ങി​ൽ തു​ട​ക്കം കു​റി​ക്കു​മെ​ന്നു ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ ചെ​റു​പി​ള്ളി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ശാ​രീ​രി​ക, മാ​ന​സി​ക പ​രി​മി​തി​ക​ളു​ടെ പേ​രി​ൽ, അ​ന്ത​ർ​മു​ഖ​രാ​യി വീ​ടി​ന്‍റെ നാ​ലു​ചു​വ​രു​ക​ൾ​ക്കു​ള്ളി​ൽ സ്വ​യം ബ​ന്ധി​ത​രാ​യി ക​ഴി​ഞ്ഞി​രു​ന്ന​വ​രെ ക​ണ്ടെ​ത്തി, അ​വ​രു​ടെ സ​ർ​ഗ​ശേ​ഷി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ച്ച് ഒ​രു സം​ഘ​മാ​ക്കി വ​ള​ർ​ത്തി​യെ​ടു​ത്ത​ത് ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ്. ഗാ​ന​മേ​ള, മി​മി​ക്സ്, ഡാ​ൻ​സ്, മാ​ജി​ക് ഷോ ​തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി മെ​ഗാ​ഷോ​യാ​ണ് സ​ഹൃ​ദ​യ മെ​ല​ഡീ​സ് അ​വ​ത​രി​പ്പി​ച്ചു​വ​രു​ന്ന​ത്.​

മ​ല​യാ​റ്റൂ​രി​ൽ​നി​ന്നു​ള്ള സ​ജി, ഡി​ക്സ​ണ്‍ പ​ള്ളു​രു​ത്തി, സാ​ബു വ​രാ​പ്പു​ഴ, അ​നി​ൽ ശ്രീ​മൂ​ല​ന​ഗ​രം, ന​വ്യ തോ​മ​സ്, ആ​രാ​ധ​ന എ​ന്നി​വ​രാ​ണ് ഗാ​ന​മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. സ​തീ​ഷ് തി​രു​വ​ന​ന്ത​പു​രം മാ​ജി​ക് ഷോ ​അ​വ​ത​രി​പ്പി​ക്കു​ന്നു. ടി​വി താ​രം കൂ​ടി​യാ​യ പ്ര​ദീ​പ് പെ​രു​ന്പാ​വൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മി​മി​ക്സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

പെ​രു​മാ​നൂ​ർ പ​ള്ളി​യി​ലെ തി​രു​നാ​ൾ ആ​ഘോ​ഷ​മാ​യി​രു​ന്നു നൂ​റാ​മ​ത്തെ വേ​ദി. വേ​ദി​യി​ൽ ല​ഭി​ക്കു​ന്ന സം​ഭാ​വ​ന​ക​ൾ സ​ഹൃ​ദ​യ​യു​ടെ ആ​ശാ​കി​ര​ണം കാ​ൻ​സ​ർ സു​ര​ക്ഷാ യ​ജ്ഞ​ത്തി​ലൂ​ടെ നി​ർ​ധ​ന​രാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി സ​മ്മാ​നി​ച്ചു കാ​രു​ണ്യ​ത്തി​ൽ പു​തി​യ മു​ഖ​മാ​കു​ക​യാ​ണി​വ​ർ.ഓ​ഖി ദു​ര​ന്ത തീ​ര​ങ്ങ​ളി​ൽ സാ​ന്ത്വ​നം പ​ക​രാ​നാ​യി സൗ​ജ​ന്യ ഷോ​ക​ൾ ന​ട​ത്തി ഇ​വ​ർ സ​മാ​ഹ​രി​ച്ച ഒ​ന്ന​ര ല​ക്ഷം രൂ​പ കെ​സി​ബി​സി യു​ടെ ഓ​ഖി ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്തി​രു​ന്നു.

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​യ ഡി​സ്ക​വ​ർ എ​ബി​ലി​റ്റി തൊ​ഴി​ൽ​മേ​ള, കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ബ്ലൈ​ൻ​ഡ് വാ​ക്ക്, ച​ല​ന​പ​രി​മി​തി​യു​ള്ള​വ​ർ​ക്കു പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ ത​ട​സ​ര​ഹി​ത പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​നാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ൻ​ക്ലു​സീ​വ് കൊ​ച്ചി സ​ഹൃ​ദ​യ ഫെ​സ്റ്റ് തു​ട​ങ്ങി​യ​വ​യും ഭി​ന്ന​ശേ ഷി​യു​ള്ള​വ​ർ​ക്കാ​യി സ​ഹൃ​ദ​യ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ളാ​ണ്.

Related posts