വി​ളി​ച്ചാ​ൽ സ്വി​ച്ച് ഓ​ഫ്; ക്ഷമയുടെ പരിധിക്ക് പുറത്തേക്ക് ബി​എ​സ്എ​ൻ​എ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ

പോ​ത്താ​നി​ക്കാ​ട്: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ത​ക​രാ​ർ മൂ​ലം ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ളി​ൽനി​ന്ന് ഫോ​ൺ വി​ളി മു​ട​ങ്ങു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ ക​ണ​ക്ഷ​നു​ക​ൾ ഉ​പേ​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്നു.

കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്ന​ത്. സ്വി​ച്ച് ഓ​ഫ്, പ​രി​ധി​ക്കു​പു​റ​ത്ത്, നെ​റ്റ് വ​ർ​ക്ക് ത​ക​രാ​ർ തു​ട​ങ്ങി​യ മ​റു​പ​ടി​ക​ൾ മാ​ത്ര​മാ​ണ് നി​ല​വി​ൽ ഫോ​ണ്‍ വി​ളി​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്ന​ത്. പൈ​ങ്ങോ​ട്ടൂ​ർ, പോ​ത്താ​നി​ക്കാ​ട്, പ​ല്ലാ​രി​മം​ഗ​ലം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ഒ​രു ഡ​സ​നോ​ളം ട​വ​റു​ക​ൾ ബി​എ​സ്എ​ൻ​എ​ലി​നു​ണ്ട്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ട​വ​റി​നു കീ​ഴി​ൽ​നി​ന്നു ഫോ​ണ്‍ ചെ​യ്താ​ൽ പോ​ലും ക​വ​റേ​ജ് ല​ഭി​ക്കാ​റി​ല്ല.

അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്പോ​ൾ മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ നിരത്തി ഒഴിവാകുകയാണ്. അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത മ​ന​പൂ​ർ​വ​മോ സ്വ​കാ​ര്യ ക​ന്പ​നി​യു​മാ​യു​ള്ള ഒ​ത്തു​ക​ളി​യോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ.

Related posts